സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലെ മികച്ച ബ്രാന്‍ഡ് നൈക

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലെ മികച്ച ബ്രാന്‍ഡ് നൈക

ബാങ്കിങ് മേഖലയില്‍ നിന്നും പെട്ടന്നൊരുനാള്‍ ബിസിനസ് മേഖലയിലേക്ക് കടന്നു വന്ന ആളാണ് ഫാല്‍ഗുനി നായര്‍. ഇന്ന് സൗന്ദര്യ വസ്തുക്കളുടെ ബിഗ് ബ്രാന്‍ഡ് ആയ നൈകയുടെ സി ഇ ഒ പദവിയില്‍ ഇരിക്കുമ്പോള്‍ കടന്നു വന്ന വഴികളെക്കുറിച്ച് സംസാരിക്കുകയാണവര്‍. ഫാഷന്‍ ലോകത്ത് ഇന്ന് ശ്രദ്ധക്കപ്പെട്ട ഒരു ബ്രാന്‍ഡ് ആണ് നൈക. 2012 ല്‍ മള്‍ട്ടി ബ്രാന്‍ഡ് ഓണ്‍ലൈന്‍ സൗന്ദര്യ വ്യാപാരി എന്ന നിലയിലാണ് നൈക യുടെ തുടക്കം. ആദ്യം മൊബീല്‍ ആപ്പുകളിലൂടെയും ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെയുമാണ് നൈകയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. പിന്നീട് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി സ്റ്റോറുകള്‍ ആരംഭിച്ചു. ഇന്ന് ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലായി നാല് ഷോറൂമുകളാണ് നൈകയ്ക്കുള്ളത്.

നൈകയിലേക്ക് എത്തിയ വഴികള്‍

ഗുജറാത്തിയായ ഞാന്‍ മുംബൈയിലാണ് ജനിച്ചതും വളര്‍ന്നതും. അച്ഛന് ബിസിനസ് ആയിരുന്നു ജോലി. വീടിനോട് ചേര്‍ന്നായിരുന്നു അച്ഛന്റെ ബിസിനസ്. അതുകൊണ്ടു തന്നെ കുട്ടിക്കാലം മുതല്‍ക്കെ എന്റെ ജീവിതത്തില്‍ നിക്ഷേപവും സ്റ്റോക്ക് മാര്‍ക്കറ്റും വ്യാപാരവും നിറഞ്ഞു നിന്നിരുന്നു. ഞാന്‍ അന്നു മുതല്‍ക്കെ ആഗ്രഹിച്ചത് ഒരു സംരംഭകയാകാനാണ്. സംരംഭകത്വം എന്നത് എന്റെ രക്തത്തില്‍ ഉണ്ടായിരുന്നതാണ്. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റില്‍ ബിരുദം കഴിഞ്ഞതിനു ശേഷം, പതിനെട്ട് വര്‍ഷക്കാലം കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനിയില്‍ ജോലി ചെയ്തു. ധനകാര്യ മേഖലയില്‍ തന്നെയായിരുന്നു ഭര്‍ത്താവിനും ജോലി. 2012 ല്‍ ആ ജോലി ഉപേക്ഷിക്കുമ്പോള്‍ കൊട്ടക് മഹീന്ദ്രയിലെ മാനേജിങ് ഡയറക്ടര്‍മാരില്‍ ഒരാളായി മാറാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കില്‍ പോലും സംരംഭകയായി മാറുക എന്ന അതിയായ മോഹം ആ സ്ഥാനമാനങ്ങളില്‍ നിന്നെല്ലാം എന്നെ തടഞ്ഞു നിര്‍ത്തി. ഞാന്‍ ജോലി ഉപേക്ഷിച്ചു. മക്കള്‍ പഠനങ്ങള്‍ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് പോയപ്പോള്‍ ജീവിത്തത്തില്‍ സമയം ഒരുപാട് ബാക്കിയായി. എന്റെ അന്‍പതാമത്തെ വയസില്‍ ഞാന്‍ ഒരു ബിസിനസ് വനിതയായി മാറി. ആദ്യം ഓണ്‍ലൈന്‍ ഷോപ്പുകളെക്കുറിച്ച് ചിന്തിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വന്തം ബ്രാന്‍ഡ് ആയി നൈക അവതരിപ്പിക്കുകയും ചെയ്തു.

വില കുറച്ച് തെറ്റായ ഉല്‍പന്നങ്ങള്‍ നല്‍കുന്നതിനേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നത് ശരിയായ വിലയില്‍ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ നല്‍കുക എന്നതാണ്. നൈക ചെയ്യുന്നതും അതാണ്. സൗന്ദര്യത്തില്‍ യാതൊരുവിധ ഇളവുകള്‍ക്കും സ്ഥാനമില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പുറം സ്ഥലങ്ങളില്‍ നിന്നും സൗന്ദര്യ വസ്തുക്കള്‍ വാങ്ങാന്‍ നമ്മള്‍ മുമ്പ് വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ബിസിനസ് സജീവമായതോടെ ഇത് വളരെ എളുപ്പമായി.

– ഫാല്‍ഗുനി നായര്‍ (സി ഇ ഒ നൈക)

നൈകയുടെ ഭാവി പദ്ധതികള്‍

നിലവില്‍ നൈകയ്ക്ക് ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി നാല് സ്റ്റോറുകളാണുള്ളത്. അടുത്ത വര്‍ഷം മുതല്‍ എല്ലാ മാസവും ഒരു പുതിയ സ്റ്റോര്‍ തുറക്കാന്‍ ആണ് പദ്ധതി. 2020 ആവുന്നതോടെ 30 ലക്‌സ് സ്‌റ്റോറുകള്‍ തുറക്കും.

മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ ടെക്‌നോപാര്‍ക്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം ചില്ലറ വ്യാപാരത്തിന്റെ 1.5 ശതമാനം മാത്രമാണ് ഓണ്‍ലൈനിലൂടെ നടക്കുന്നത്. എന്നാല്‍ ഇന്ന് അത് വേഗതത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2021 ഓടു കൂടി മൊത്തം ചില്ലറ വ്യാപാരത്തിന്റെ 5 ശതമാനാമായി ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്ക് മാറാന്‍ കഴിയും.

നൈക എന്ന ബ്രാന്റ്

2012 ല്‍ തുടങ്ങുമ്പോള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആയിരുന്നു. 2015 ലാണ് സ്വന്തം ബ്രാന്‍ഡ് എന്ന നിലയിലേക്ക് നൈക വളരുന്നത്. സ്ഥിരമായി ഞങ്ങളുടെ ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്ന നിരവധി ഉപഭോക്താക്കള്‍ ഇന്ന് നൈകയ്ക്കുണ്ട്. ഒരു മാസത്തില്‍ 10 മില്ല്യണ്‍ ആളുകള്‍ ഇന്ന് നൈകയുടെ സന്ദര്‍ശകരാണ്. പ്രതിദിനം 15000 ല്‍പരം ഓര്‍ഡറുകളാണ് ലഭിക്കുന്നത്. 22 നും 35 നും ഇടയില്‍ പ്രായമുള്ള ആളുകളാണ് ഉപഭോക്താക്കളില്‍ കൂടുതലും. ഉപഭോക്താക്കളുമായി നൈക കൂടുതല്‍ ആശയ വിനിമയം നടത്തുന്നത് ഓണ്‍ലൈന്‍ വഴിയാണ്. ഒരു 90 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ്. ചില മാഗസീനുകളിലൂടെയും പത്രങ്ങളിലൂടെയും പരസ്യം ചെയ്യാറുണ്ട്.

കുടുംബം

ഭര്‍ത്താവ് സഞ്ജയ് നായര്‍ ധനകാര്യ മേഖലയില്‍ ആണ് ജോലി. മക്കള്‍ അങ്കിത്, അദ്വൈത അമേരിക്കയില്‍ തുടര്‍ പഠനങ്ങള്‍ നടത്തുന്നു. ഇന്ന് എന്റെ പ്രചോദനത്തിന്റെ പ്രധാന ഉറവിടം എന്റെ മകള്‍ അദ്വൈതയാണ്. തുടക്കത്തില്‍ അവള്‍ എന്നെ മനസിലാക്കിയില്ലെങ്കിലും ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ പിന്തുണയാണ്. ഒപ്പം കുടുംബവും.

Comments

comments

Categories: Branding