ആസിഫയുടെ കുടുംബം പാലായനം ചെയ്തതായി റിപ്പോര്‍ട്ട്

ആസിഫയുടെ കുടുംബം പാലായനം ചെയ്തതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബം പാലായനം ചെയ്തതായി റിപ്പോര്‍ട്ട്. ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ ഭയന്ന് കുടുംബം അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായാണ് റിപ്പോര്‍ട്ട്.

ആസിഫയുടെ പിതാവ് മുഹമ്മദ് പുജ്വാല, ഭാര്യയും കുട്ടികളും കന്നുകാലികളേയുമടക്കം സാംബ ജില്ലയിലുള്ള സഹോദരന്റെ വീട്ടിലേക്ക് മാറിയതായാണ് വിവരം. ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ തന്നെ കുടുംബം സ്ഥലം മാറുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എട്ടു വയസ്സുകാരി ആസിഫയെ കത്വയിലെ ക്ഷേത്രത്തില്‍ വച്ച് മയക്കു മരുന്ന് കൊടുത്ത് ബലാല്‍സംഘം ചെയ്ത് കൊല്ലുകയായിരുന്നു.  ജനുവരി 10 ന് ആസിഫയെ കാണാതാവുകയും ഏഴു ദിവസത്തിനു ശേഷം സമീപത്തെ വനത്തില്‍ നിന്ന് കുഞ്ഞിന്റെ ജഡം ലഭിക്കുകയുമായിരുന്നു. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാം ആണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീക പീഡനത്തിന് ഇരയാക്കിയശേഷം സുഹൃത്തുക്കളെ വിളിച്ചുവരുത്തി കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. ബ്രാഹ്മണര്‍ മാത്രം താമസിക്കുന്ന പ്രദേശത്ത് 20 നാടോടി ബക്കര്‍വാള്‍ മുസ്ലിം കുടുംബങ്ങള്‍ സ്ഥലം വാങ്ങി വീടുവച്ച് താമസച്ചതിനോടുള്ള പ്രതികാരമായിരുന്നു ക്രൂരപീഢനത്തിനു പിന്നില്‍. ഒരു പോലീസുകാരനും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ബുക്കര്‍വാള്‍ സമുദായത്തിന്റെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസന്വേഷിക്കുന്നത്.

Comments

comments

Categories: More