കോമണ്‍വെല്‍ത്ത് ഗെയിംസ്; രണ്ട് മലയാളി താരങ്ങള്‍ക്ക് ആജീവനാന്ത വിലക്ക്

കോമണ്‍വെല്‍ത്ത് ഗെയിംസ്; രണ്ട് മലയാളി താരങ്ങള്‍ക്ക് ആജീവനാന്ത വിലക്ക്

 

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് രണ്ട് മലയാളി താരങ്ങള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി തിരിച്ചയച്ചു. ഗെയിംസിനിടെ സിറിഞ്ച് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലയാളി താരങ്ങളായ കെടി ഇര്‍ഫാനേയും രാകേഷ് ബാബുവിനേയുമാണ് തിരിച്ചയച്ചത്. ട്രിപ്പിള്‍ ജംപ് താരമായ രാകേഷ് ബാബു ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ദീര്‍ഘദൂര മത്സരത്തിലാണ് കെടി ഇര്‍ഫാന്‍ പങ്കടെുക്കാനിരുന്നത്. ഇരുതാരങ്ങളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനു പിന്നാലെ അടുത്ത വിമാനത്തില്‍ തന്നെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു നിര്‍ദേശം നല്‍കിയതായി കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് മാര്‍ട്ടിന്‍ വ്യക്തമാക്കി.

നേരത്തെ ഗോള്‍ഡ് കോസ്റ്റിലെ അത്‌ലറ്റിക് വില്ലേജിന് സമീപത്തു നിന്ന് ഉപയോഗിച്ച് വലിച്ചെറിഞ്ഞ സിറിഞ്ച് കണ്ടെത്തിയിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇരു താരങ്ങളുടെയും രകത്‌വും മൂത്രവും ശേഖരിച്ച് പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ താരങ്ങള്‍ ഉത്തേജകമരുന്ന് കഴിച്ചതായി തെളിഞ്ഞിട്ടില്ലെന്നും താരങ്ങളുടെ മേല്‍ ശക്തമായ നടപടി അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സികെ വത്സന്‍ പറഞ്ഞു.

Comments

comments

Categories: Sports
Tags: commonwealth