ശ്രീജിത്തിന്റെ കസ്റ്റഡി മരണം; മൂന്ന് പൊലിസുകാര്‍ അറസ്റ്റില്‍

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; മൂന്ന് പൊലിസുകാര്‍ അറസ്റ്റില്‍

 

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത കളമശേരി എആര്‍ ക്യാമ്പിലെ പോലിസുകാരായ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെയാണ് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വീട്ടുകാരുടെ മുന്നില്‍വെച്ചു തന്നെ ഇവര്‍ മര്‍ദ്ദിച്ചതായി ശ്രീജിത്തിന്റെ അമ്മ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരെ നേരത്തെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

 

Comments

comments

Categories: FK News
Tags: sreejith

Related Articles