ശരീരഭാരം കുറയുന്നുവെങ്കില്‍ സൂക്ഷിക്കുക, ക്യാന്‍സറിന്റെ ലക്ഷണമാകാം

ശരീരഭാരം കുറയുന്നുവെങ്കില്‍ സൂക്ഷിക്കുക, ക്യാന്‍സറിന്റെ ലക്ഷണമാകാം

അമിതഭാരമുള്ളവരാണെങ്കില്‍, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ശരീരഭാരം കുറഞ്ഞ് വരുന്നത് അതിനേക്കാളേറെ പ്രയാസം സൃഷ്ടിക്കുന്നതുമാണ്. ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം എന്നിവയുടെ ലക്ഷണമാണ് വണ്ണം കുറയുന്നത്. എന്നാല്‍ ഭാരക്കുറവ് ക്യാന്‍സറിന്റെ ലക്ഷണവുമാകാമെന്ന് പുതിയ പഠനങ്ങള്‍.

ബ്രിട്ടീഷ് ജേണല്‍ ജനറല്‍ പ്രാക്റ്റീസ് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ചില ക്യാന്‍സറിനുള്ള ഏറ്റവും വലിയ സൂചനയാണ് ഭാരക്കുറവ്. ശ്വാസകോശ, പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്റെ പ്രധാന ലക്ഷണം കാരണമില്ലാതെ ശരീരഭാരം കുറയുന്നതാണ്. സ്തനാര്‍ബുദം ഉള്ള സ്ത്രീകളിലും എത്ര ഭക്ഷണം കഴിച്ചാലും ഭാരം കുറയുന്നതായി കാണാം. പ്രാഥമിക ശുശ്രൂഷയില്‍ ശരീരഭാരം, കാന്‍സര്‍ ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരിശോധിക്കുന്നതിന് കൂടുതല്‍ പഠനങ്ങള്‍ നടന്നു വരികയാണ്.

 

Comments

comments

Categories: Health