യൂട്യൂബില്‍ ഏറ്റവുമധികം പേര്‍ വീക്ഷിച്ച വീഡിയോ ഹാക്ക് ചെയ്തു

യൂട്യൂബില്‍ ഏറ്റവുമധികം പേര്‍ വീക്ഷിച്ച വീഡിയോ ഹാക്ക് ചെയ്തു

കാലിഫോര്‍ണിയ: മ്യൂസിക് വീഡിയോ, തത്സമയ അഭിമുഖങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്ന യൂട്യൂബിന്റെ വീവോ എക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പ്, ഗൂഗിള്‍, സോണി മ്യൂസിക് എന്റര്‍ടെയ്ന്‍മെന്റ്, അബുദാബി മീഡിയ എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത സംരംഭമാണു വീവോ എന്ന വീഡിയോ ഹോസ്റ്റിംഗ് സേവനം. 2009 ഡിസംബര്‍ എട്ടിനാണ് ഈ സേവനം ലോഞ്ച് ചെയ്തത്. പ്രമുഖരായ ഗായകര്‍ക്ക് വീവോ എക്കൗണ്ടുകളുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഹാക്ക് ചെയ്തതായിട്ടാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യൂട്യൂബില്‍ സമീപകാലത്ത് ഏറ്റവുമധികം പേര്‍ വീക്ഷിച്ച ഒരു മ്യൂസിക് വീഡിയോയാണ് Despacito. ഇത് ഡിലീറ്റ് ചെയ്യപ്പെട്ട നിലയില്‍ കാണപ്പെടുകയുമുണ്ടായി. എന്നാല്‍ ഒരു മണിക്കൂറിനു ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ടു. ഈ വീഡിയോ ഹാക്ക് ചെയ്തതു കൊണ്ടാണ് ആദ്യം ഡിലീറ്റ് ചെയ്യപ്പെട്ട നിലയില്‍ കണ്ടതെന്നാണു നിഗമനം.

ലൂയിസ് ഫോണ്‍സി, ഡാഡി യാങ്കീസ് എന്നിവരുടെ മ്യൂസിക് വീഡിയോയായ Despacito യൂട്യൂബില്‍ 5.01 ബില്യന്‍ ആളുകള്‍ വീക്ഷിച്ചതായിട്ടാണ് കണക്കുകള്‍ പറയുന്നത്. 2017-ലാണ് ഇത് റിലീസ് ചെയ്തത്.

Comments

comments

Categories: FK Special, Slider