കരിങ്കൊടി പേടിച്ച് ഹെലികോപ്റ്ററില്‍ പറന്ന മോദിക്കെതിരെ കറുത്ത ബലൂണ്‍ പറത്തി തമിഴകം

ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം കനക്കവേ റോഡ് യാത്ര ഒഴിവാക്കി ഹെലികോപ്റ്ററില്‍ പറന്ന പ്രധാന മന്ത്രി മോദിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി പ്രതിപക്ഷം. കരിങ്കൊടി പ്രതിഷേധം ശക്തമായതോടെയാണ് റോഡ് മാര്‍ഗം ഉപേക്ഷിച്ച് പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ തെരഞ്ഞെടുത്തത്. ഇതോടെ കരിങ്കൊടിക്ക് പകരം കറുത്ത ബലൂണുകള്‍ പറത്തിയായി തമിഴരുടെ പ്രതിഷേധം. ഡിഎംകെുടെ നേതൃത്വത്തിലാണ് പ്രകടനങ്ങള്‍ നടക്കുന്നത്. റോഡിലും ആകാശത്തും മാത്രമല്ല, സോഷ്യല്‍ മീഡിയകളിലും മോദിക്കെതിരെ കനത്ത പ്രക്ഷോഭം തന്നെ പുകയുന്നുണ്ട്. ഗോ ബോക്ക് മോദി എന്ന ഹാഷ് ടാഗ് നിരത്തിയാണ് പ്രതിഷേധം. പറത്തി വിടുന്ന ബലൂണുകളിലും ഇത് പതിച്ചിട്ടുണ്ട്.
ഡിഫന്‍സ് എക്സ്പോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി എത്തിയത് മുതല്‍ക്കെ കനത്ത പ്രതിഷേധമാണ് ഉര്‍ന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ വന്‍ പൊലിസ് സേനയെയും സജ്ജമാക്കിയിരിക്കുകയാണ്. ഇതിനിടെ വിമാനത്താവളത്തിനുള്ളില്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ച സംവിധായകരായ ഭാരതിരാജ, അമീര്‍ തുടങ്ങിയവരെ പൊലിസ് അറസ്റ്റ് ചെയ്തു.