സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് കെ.പി സതീശനെ മാറ്റി

സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് കെ.പി സതീശനെ മാറ്റി

തിരുവനന്തപുരം: സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് കെ.പി സതീശനെ മാറ്റി. ഇതു സംബന്ധിച്ച ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു. ഇന്ന് വൈകീട്ട് ഉത്തരവിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ബാര്‍ കോഴക്കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു സതീശന്‍. കേസ് പരിഗണിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് സതീശനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയത്. വിജിലന്‍സിനു വേണ്ടി കെ.പി സതീശന്‍ ഹാജരായതിനെ നിയമോപദേശകര്‍ എതിര്‍ക്കുകയായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരാണ് സതീശനെ നിയമിച്ചത്.

Comments

comments

Categories: More