കോട്ട് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കോട്ട് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടുകപ്പള്ളി ഗ്രൂപ്പിന്റെ സോഫ്റ്റ്‌വെയര്‍ വികസന കേന്ദ്രം കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ടത്തിലെ ജ്യോതിര്‍മയ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ ഐടി പാര്‍ക്കുകളുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ കമ്പനിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ ജെയിംസ് മാത്യു, ഡയറക്റ്റര്‍ മോഹന്‍ മാത്യു , ഇന്‍ഫോപാര്‍ക്ക് അധികൃതര്‍, കമ്പനി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

1997 ല്‍ തുടങ്ങിയ കോട്ട് സോഫ്റ്റ്‌വെയര്‍ കമ്പനിക്ക് ഐഎസ്ഒ 9001 അംഗീകാരം ഉണ്ട്. വികസന പാതയിലുള്ള കമ്പനിയില്‍ നൂറോളം തൊഴിലവസരങ്ങള്‍ ഉടന്‍ സൃഷ്ടിക്കപ്പെടുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ ജെയിംസ് മാത്യു അറിയിച്ചു. നാല് രാജ്യങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്ന കമ്പനിക്ക് അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ പത്തിലധികം രാജ്യങ്ങളുമായി വ്യാപാര ബന്ധമുണ്ട്. ലോജിസ്റ്റിക്, വെയര്‍ഹൗസിംഗ്, എയര്‍ലൈന്‍ കാറ്ററിംഗ്, ഹ്യുമന്‍ കാപിറ്റല്‍ മാനേജ്‌മെന്റ്, എക്‌സ്‌പോര്‍ട്ട്, പേമെന്റ് സൊലൂഷന്‍, എന്നീ മേഖലയിലുള്ള സോഫ്റ്റ്‌വെയര്‍ വികസനത്തിലാണ് കോട്ട് സോഫ്റ്റ്‌വെയര്‍ ശ്രദ്ധപതിപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നും വളര്‍ന്നു വിജയം കൈവരിച്ച ഐടി കമ്പനികളില്‍ ഒന്നാണ് കോട്ട് സോഫ്റ്റ്‌വെയര്‍ എന്നും തുടക്ക കമ്പനികള്‍ക്ക് കോട്ട് സോഫ്റ്റ്‌വെയര്‍ മാത്യകയാണെന്നും ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ പറഞ്ഞു.

Comments

comments

Categories: Business & Economy