കടല്‍ മാലിന്യത്തില്‍ നിന്നും ഷര്‍ട്ടുകള്‍ നിര്‍മമ്മിച്ച് ഗാന്റ്

കടല്‍ മാലിന്യത്തില്‍ നിന്നും ഷര്‍ട്ടുകള്‍ നിര്‍മമ്മിച്ച് ഗാന്റ്

സ്വീഡന്‍: കടലില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഷര്‍ട്ടുകളാക്കി മാറ്റുന്ന വിദ്യയുമായി സ്റ്റോക്ക്‌ഹോം ഫാഷന്‍ ബ്രാന്റായ ഗാന്റ് ബീക്കണ്‍സ് പ്രൊജക്ട്. മത്സ്യതൊഴിലാളികളുടെ സഹായത്തോടെ ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഉപയോഗിച്ചു വരുന്നത്.

സീക്വല്‍ എന്ന കമ്പനിയുടെ സഹായത്തോടെ ശേഖരിച്ച പ്ലാസ്റ്റിക്കിനെ റിസൈക്കിള്‍ ചെയ്ത് പോളിസ്റ്റര്‍ ഫിലമെന്റാക്കി മാറ്റും. ബീക്കന്‍സ് പ്രോജക്ടിലൂടെ മനോഹരമായ ഉത്പന്നങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ബ്രയാന്‍ ഗ്രേവി പറഞ്ഞു. മാലിന്യങ്ങള്‍ നീക്കി നമ്മുടെ ഭൂമി മികച്ചതാക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ഇത് വഴി ചെയ്യുന്നതന്നും അദ്ദേഹം പറഞ്ഞു.

പുരുഷന്മാരുടെയും സ്ത്രീകളുടേയും വസ്ത്രനിര്‍മ്മാണത്തിന് ഇത് അനുയോജ്യമാണ്. ഫ്‌ലഡ്ഡ് സ്ലീവ്, ബയോ ചാംബ്രേ ഷര്‍ട്ട്, എന്നിങ്ങനെ സ്ത്രീകള്‍ക്ക് ഓപ്ഷനുകളുണ്ട്. നിര്‍മ്മിച്ചിരിക്കുന്ന എല്ലാ ഷര്‍ട്ടുകളിലും റീസൈക്കിള്‍ വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച ബട്ടണുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഫാഷന്‍ ലേബലുകളുടെ നീണ്ട നിരയിലുള്ള ഗാന്റിനും ശ്രദ്ധ ലഭിച്ചു കഴിഞ്ഞു.

Comments

comments

Categories: World