പ്രാധാനമന്ത്രി ചെന്നൈയില്‍; പ്രതിഷേധം കനക്കുന്നു

പ്രാധാനമന്ത്രി ചെന്നൈയില്‍; പ്രതിഷേധം കനക്കുന്നു

 

ചെന്നൈ: കാവേരി പ്രശ്‌നം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെത്തി. ഡിഫന്‍സ് എക്‌സ്‌പോ 2018 ഉദ്ഘാടനത്തിനായാണ് മോദി ചെന്നൈയില്‍ എത്തിയിരിക്കുന്നത്. കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ മോദിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തത്തിയിരിക്കുകയാണ്. വിമാനത്താവളത്തിലും പരിസരത്തും പ്രതിഷേധ പകടനങ്ങള്‍ അരങ്ങേറുകയുണ്ടായി.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം തമിഴ്‌നാട് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ 9.30 ന് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി ഇ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

 

Comments

comments

Categories: FK News
Tags: modi kaveri