കനത്തമഴയില്‍ താജ്മഹലിലെ തൂണ്‍ അടര്‍ന്നു വീണു

കനത്തമഴയില്‍ താജ്മഹലിലെ തൂണ്‍ അടര്‍ന്നു വീണു

ആഗ്ര: തുടര്‍ച്ചയായ മഴയില്‍ താജ്മഹല്‍ ഗേറ്റിലെ തൂണ്‍ അടര്‍ന്നു വീണു. വ്യാഴാഴ്ച്ച രാത്രിയോടെയാണ് കനത്ത മഴയില്‍ താജ്മഹലിന് തെക്കു ഭാഗത്തെ ഗേറ്റിന്റെ തൂണ്‍ തകര്‍ന്നു വീണത്. ഇതു വരെ അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കനത്ത മഴയെത്തുടര്‍ന്ന് ആഗ്രയില്‍ നിന്നും 50 കിലോമീറ്റര്‍ മാറി മധുരയില്‍് 3 കുട്ടികള്‍ മരിച്ചു. നന്ദാഗണ്‍, വൃന്ദാവന്‍, കോസി എന്നിവിടങ്ങളില്‍ വന്‍ കൃഷി നാശമുണ്ടായി.

Comments

comments

Categories: More