പുതിയ ഓറഞ്ച് സ്പിന്നര്‍ മഞ്ചുമായി നെസ്‌ലെ

പുതിയ ഓറഞ്ച് സ്പിന്നര്‍ മഞ്ചുമായി നെസ്‌ലെ

കൊച്ചി: പ്രമുഖ ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മാതാക്കളായ നെസ്‌ലെ മഞ്ചിന്റെ ഏറ്റവും പുതിയ ഓറഞ്ച് ഫ്‌ളേവറിലുള്ള മഞ്ച് ഓറഞ്ച് സ്പിന്നര്‍ വിപണിയില്‍. മികച്ചതും വ്യത്യസ്തവുമായ ഓറഞ്ച് രുചിയില്‍ വിപണിയില്‍ എത്തുന്ന പുതിയ ഫ്‌ളേവര്‍ മഞ്ചിന്റെ ക്രഞ്ചി സ്വാദ് ഈ ടി 20 ക്രിക്കറ്റ് സീസണില്‍ ആവേശം നിറയ്ക്കും. പുതിയ ലിമിറ്റഡ് എഡിഷന്‍ ഓറഞ്ച് സ്പിന്നര്‍ മഞ്ചിന്റെ വില 10രൂപയാണ്.

കൗമാരക്കാരുടെ ആഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ് അവ പ്രകടിപ്പിക്കുവാനും അതിനായി നിലകൊള്ളുന്നതിനും മഞ്ച് അവര്‍ക്കായി ‘ആറ്റിറ്റിയൂഡ് ബാന്‍ഡുകളും’ മഞ്ച് പാക്കുകളോടൊപ്പം സൗജന്യമായി നല്‍കും. ഏഴ് വ്യത്യസ്ത ഡിസൈനുകളില്‍ ലഭ്യമാകുന്ന ഓരോ ബാന്‍ഡുകളും ഓരോ മനോഭാവങ്ങള്‍ വെളിവാക്കുന്നതായിരിക്കും. ഇതുവഴി കൗമാരക്കാര്‍ക്ക് പരസ്പരം വേഗത്തില്‍ തിരിച്ചറിയുന്നതിനും മനസിലാക്കുന്നതിനും സാധിക്കും.

ടി 20മത്സരങ്ങള്‍ വീടുകളില്‍ ഇരുന്നു വീക്ഷിക്കുന്നതിന്റെ ആസ്വാദ്യത വര്‍ധിപ്പിക്കുവാന്‍ മഞ്ച് ‘മൈ ടി20 മച്ചാ ബോക്‌സും’ നെസ്‌ലെ അവതരിപ്പിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy