കാലിഫോര്‍ണിയ: യുഎസില്‍ കാണാതായ മലയാളി കുടുംബം യാത്ര ചെയ്യവേ വെള്ളപ്പൊക്കത്തില്‍ പെട്ടതായി സംശയം. ഇവരുടെ കാറിനു സമാനമായ എസ്യുവിയാണ് നദിയില്‍ മുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. മലയാളികളായ സന്ദീപ്(42), ഭാര്യ സൗമ്യ(38), മക്കളായ സിദ്ധാന്ത്(12), സാക്ഷി(9) എന്നിവരെയാണ് കാണാതായത്.
ഒറിഗോണിലെ പോര്ട്ലാന്ഡില് നിന്ന് യാത്ര ചെയ്യുമ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് ഒഴുകിപ്പോകുകയായിരുന്നെന്നാണ് നിഗമനം. ഹൈവേ പട്രോള്‍ നല്കുന്ന വിവരമനുസരിച്ച് സന്ദീപിന്റെ മെറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനം പ്രാദേശിക സമയം വെള്ളയാഴ്ച 1.10 ന് ഡോറ ക്രീക്കിന് സമീപം ഹൈവെ 101 ലൂടെ കടന്ന് പോയിരുന്നു. ക്ലാമത്റെഡ്വുഡ് റോഡിലാണ് അവസാനമായി വാഹനം കണ്ടതെന്നും പോലീസ് വ്യക്തമാക്കുന്നു. ഇതിന് സമീപമുള്ള നദിയിലേക്ക് കാര്‍ മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വാഹനം സന്ദീപിന്റേത് തന്നെയാണോ എന്ന കാര്യത്തില്‍ ഇത് വരെ സ്ഥിരീകരണമുണ്ടായിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് ഹെലികോപ്റ്റര്‍ സഹായത്തോടെ നദിയില്‍ തിരച്ചില്‍ നടത്തുകയാണ്. കാലിഫോര്‍ണിയയിലെ ഹൈവെ പെട്രോള്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്.
Comments
Related Articles

അമേരിക്കയും യൂറോപ്പും വാതില്‍ കൊട്ടിയടച്ചപ്പോള്‍ കുടിയേറ്റക്കാരെ മാടി വിളിച്ച ഓസ്ട്രേലിയക്ക് നേട്ടം; നൈപുണ്യമുള്ള വിദേശ തൊഴിലാളികളുടെ ബലത്തില്‍ മാന്ദ്യത്തെ മറികടന്ന് കംഗാരുക്കളുടെ നാട്
