ടാറ്റൂ ട്രന്റില്‍ ലാലേട്ടന്‍

ടാറ്റൂ ട്രന്റില്‍ ലാലേട്ടന്‍

ടാറ്റൂ ട്രന്റുകള്‍ പലവിധത്തിലാണ് ഇന്ന് കൂടി വരുന്നത്. പോട്രെയ്റ്റ് ടാറ്റൂകള്‍ ആണ് ഇപ്പോഴത്തെ ട്രെന്റ്. അമ്മയുടെയും ഭാര്യയുടെയും കാമുകിയുടെ ചിത്രങ്ങള്‍ ശരീരത്തില്‍ പച്ചകുത്തുകയാണ് ആളുകള്‍. ഒപ്പം സിനിമാ പ്രേമികള്‍ അവരുടെ പ്രിയ താരത്തിന്റെ ചിത്രവും. ഇപ്പോഴിതാ സിനിമാ ടാറ്റൂ പ്രേമികള്‍ക്ക് പ്രിയം ലാലേട്ടന്‍ ചിത്രങ്ങളോടാണ്. ഒപ്പം ലാലേട്ടാ എന്നുള്ള പേരു കൂടെ ചേര്‍ക്കുന്നുണ്ട് ചിലര്‍. ‘നെഞ്ചിനകത്ത്, നെഞ്ച് വിരിച്ച് ലാലേട്ടന്‍’ പാട്ട് ഹിറ്റായതോടെ ടാറ്റൂ ചെയ്യാന്‍ എത്തുന്നവരുടെ എണ്ണം കൂടി. ഒട്ടുമിക്ക ആളുകളും ലാലേട്ടന്‍ ചിത്രത്തിനായി തിരഞ്ഞെടുക്കുന്നത് നെഞ്ചിന്റെ ഒരു വശം തന്നെയാണെന്ന് ഇങ്ക്‌ഫെക്റ്റഡ് ടാറ്റൂ ആര്‍ട്ടിസ്റ്റ് പി എസ് സുജീഷ് പറയുന്നു. കുറഞ്ഞ ദിവസം കൊണ്ടു തന്നെ നിരവധി പേരാണ് ലാലേട്ടന്‍ ടാറ്റൂ അന്വേഷിച്ച് ഇവിടേയ്ക്ക് എത്തുന്നതെന്നും സുജീഷ് പറഞ്ഞു. പോട്രെയ്റ്റ് ടാറ്റൂകളുടെ വില 5000 ല്‍ ആണ് തുടങ്ങുന്നത്.

Comments

comments

Categories: Trending

Related Articles