ജഡ്ജിമാരുടെ നിയമനത്തിലെ കേന്ദ്ര ഇടപെടല്‍ തടയണം; ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജഡ്ജിമാരുടെ നിയമനത്തിലെ കേന്ദ്ര ഇടപെടല്‍ തടയണം; ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിലെ കേന്ദ്ര ഇടപെടലുകള്‍ തടയണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഇത് സംബന്ധിച്ച് അദ്ദേഹം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തയച്ചു.

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് അനാവശ്യഇടപെടലുകള്‍ നടത്തിക്കൊണ്ട് കേന്ദ്രം നടപടികള്‍ വൈകിപ്പിക്കുന്നതിനെതിരേയാണ് ജസ്റ്റിസ് രംഗത്ത് എത്തിയിരിക്കുന്നത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇത് ചരിത്രത്തിലെ ഏറ്റവും വലിയ പിഴവ് ആകുമെന്നും ഏഴംഗ ജഡ്ജിമാര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരെ ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ അംഗീകരിക്കണം. സുഖപ്രസവം നടന്നില്ലെങ്കില്‍ സിസേറിയന്‍ തന്നെ ചെയ്യണം ഇല്ലെങ്കില്‍ കുഞ്ഞ് മരിക്കുമെന്നും അദ്ദേഹം കത്തില്‍ ചേര്‍ത്തിട്ടുണ്ട്. വിഷയത്തില്‍ കോടതി ഇടപെട്ടില്ലെങ്കില്‍ ചരിത്രം മാപ്പ് നല്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: FK News