ലോക റാങ്കിങില്‍ ഒന്നാമനായി ഇന്ത്യന്‍ താരം കിഡിംബി ശ്രീകാന്ത്

ലോക റാങ്കിങില്‍ ഒന്നാമനായി ഇന്ത്യന്‍ താരം കിഡിംബി ശ്രീകാന്ത്

ഗോള്‍ഡ് കോസ്റ്റ്: ലോക ബാഡ്മിന്റണ്‍ റാങ്കിങില്‍ ഒന്നാമനായി ഇന്ത്യന്‍ സൂപ്പര്‍ താരം കിഡിംബി ശ്രീകാന്ത്. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഇന്ന് പ്രഖ്യാപിച്ച പട്ടികയിലാണ് ഇരുപത്തേഴുകാരനായ ശ്രീകാന്ത് ഒന്നാം റാങ്ക് നേടിയത്. 76,895 പോയിന്റോടെ നിലവിലെ ലോക ചാമ്പ്യനായ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സനെ പിന്തള്ളിയാണ് ശ്രീകാന്തിന്റെ നേട്ടം.

ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ശ്രീകാന്ത്. നേരത്തെ വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ലോക റാങ്കിംഗില്‍ ഒന്നാമതെത്തിയിരുന്നു. 2015ലാണ് സൈന ഒന്നാം റാങ്ക് നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ ചരിത്രത്തിലാദ്യമായി ശ്രീകാന്തും സഖ്യവും സ്വര്‍ണമെഡല്‍ നേടിയിരുന്നു.

വിക്ടര്‍ അക്‌സ്ല്‍സെനെയ്ക്കു പിന്നാലായി കൊറിയയുടെ സോന്‍ വാന്‍ ഹൊയാണ് മുന്നാം സ്ഥാനത്ത്. വനിതകളുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള പി.വി.സിന്ധുവാണ് ആദ്യ പത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരം.

 

Comments

comments

Categories: Sports