ഐആര്‍എന്‍എസ്എസ് ഒന്ന് ഐ വിജയകരമായി വിക്ഷേപിച്ചു

ഐആര്‍എന്‍എസ്എസ് ഒന്ന് ഐ വിജയകരമായി വിക്ഷേപിച്ചു

 

ശ്രീഹരിക്കോട്ട: രാജ്യാന്തര ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന് ഐ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.40ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് 36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. ബഹിരാകാശ നിലയത്തില്‍ നിന്നും കുതിച്ചുയര്‍ന്ന് 19 മിനിട്ട് 20 സെക്കന്റുകള്‍ക്കുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു.

പിഎസ്എല്‍വി എക്‌സ്എല്‍ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ഇത് ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നാവിക് പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ്. 1,425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിനൊപ്പം ആറ് ഓപ്പറേഷണല്‍ ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിച്ചിട്ടുണ്ട്. കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രക്ക് സഹായം നല്‍കുകയാണ് നവിഗേഷന്‍ ഉപഗ്രഹങ്ങളുടെ ദൗത്യം. നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനും മാത്രമാണ് ഇത്തരത്തിലുള്ള സജ്ജീകരണം ഉള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ് ഒന്ന് എച്ച് പരാജയപ്പെട്ടിരുന്നു. ഇതിന് പകരമാണിപ്പോള്‍ വിക്ഷേപണമുണ്ടായിരിക്കുന്നത്. പിഎസ്എല്‍വി ഉപയോഗിച്ചുള്ള 43-ാമത് വിക്ഷേപണമാണിത്.

 

Comments

comments

Categories: FK News
Tags: irnss-1i

Related Articles