കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍ക്കായി കംഫര്‍ട്ട് പ്യുവര്‍  വിപണിയിലെത്തി

കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍ക്കായി കംഫര്‍ട്ട് പ്യുവര്‍  വിപണിയിലെത്തി

കൊച്ചി : ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉടമസ്ഥതയിലുള്ള കംഫര്‍ട്ട് ഫാബ്രിക് കണ്ടീഷണര്‍ കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍ക്കു മാത്രമായി പുതിയ കംഫര്‍ട്ട് പ്യുവര്‍ അവതരിപ്പിച്ചു. കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍ക്ക് ആരോഗ്യകരമായ പരിരക്ഷ നല്‍കുന്നതിനായി എച്ച് യുഎല്‍ ചര്‍മരോഗ വിദഗ്ധര്‍ സാക്ഷ്യപെടുത്തിയ ഈ ഫാബ്രിക് കണ്ടിഷണര്‍, വസ്ത്രങ്ങളുടെ ആര്‍ദ്രതയും മൃദുലതയും നിലനിര്‍ത്തുന്നതില്‍ സഹായിക്കുന്നു. 99.9 % അണുവിമുക്തമെന്നു അവകാശപ്പെടുന്ന കംഫര്‍ട്ട് പ്യുവര്‍ കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമായ സുഗന്ധവും പ്രധാനം ചെയ്യുന്നു. മൂന്നു മാസം വരെ പ്രായമായ കുഞ്ഞുങ്ങളുടെ ചര്‍മ്മ സംരംക്ഷണത്തിനനുയോജ്യമായ രീതിയിലാണ് കംഫര്‍ട്ട് പ്യുവര്‍ ഫാബ്രിക് കണ്ടീഷണര്‍ തയ്യാറാക്കിയിരിക്കുന്നത്. 18എംഎല്‍ പാക്കറ്റ് കംഫര്‍ട്ട് പ്യുവറിന് മൂന്ന് രൂപയും,220എംഎല്‍ ബോട്ടിലിന് 60 രൂപയും 860എംഎല്‍ ബോട്ടിലിന് 235 രൂപയുമാണ് വില.

ശിശുക്കളുടെ മൃദുല ചര്‍മ്മ സംരക്ഷണത്തിന് മുന്‍ഗണന കൊടുക്കണമെന്നും അതിനാല്‍ അതിനനുയോജ്യമായി രൂപകല്‍പ്പന ചെയ്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഉചിതമായിരിക്കുമെന്നും ചര്‍മ്മ സംരക്ഷണ വിദഗ്ധ ഡോ. രോഹിണി വദ്ധ്വാനി അഭിപ്രായപ്പെട്ടു. ഒരമ്മ എന്ന നിലയില്‍ കംഫര്‍ട്ട് പ്യുവറുമായി സഹകരിക്കുന്നതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും സിനിമ നടി സ്‌നേഹ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്കായി അവതരിപ്പിച്ച ഈ ഉല്‍പ്പന്നം അമ്മമാര്‍ക്ക് വളരെ സഹായപ്രദമായിരിക്കുമെന്ന് ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പ്രീമിയം ഫാബ്രിക് വാഷ് വിഭാഗം മേധാവി വന്ദന സൂരിയും അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy

Related Articles