ഇന്ത്യ ഇന്നൊവേഷന്‍ ഹബ്ബ് : ഒന്‍പത്  സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു

ഇന്ത്യ ഇന്നൊവേഷന്‍ ഹബ്ബ് : ഒന്‍പത്  സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു

ന്യൂഡെല്‍ഹി: ഫേസ്ബുക്കും ടി-ഹബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേഷന്‍ പ്രോഗ്രാമായ ഇന്ത്യ ഇന്നൊവേഷന്‍ ഹബ്ബിലേക്ക് ഒന്‍പത് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. ഡൈമെന്‍ഷന്‍ എന്‍എക്‌സ്ജി, ജിമെട്രി സ്റ്റുഡിയോസ്, ഹയര്‍ ടെക്‌നോളജീസ്, ഇന്നൊവ്4സൈറ്റ് ഹെല്‍ത്ത് ആന്‍ഡ് ബയോമെഡിക്കല്‍ സിസ്റ്റം, ലൂപ് റിയാലിറ്റി, മെര്‍ക്‌സിയസ് സോഫ്റ്റ്‌വെയര്‍, പാരലല്‍ എക്‌സ്ആര്‍, സ്‌കാപിക് ഇന്നൊവേഷന്‍സ്, വാഡര്‍ എന്നിവയാണ് പ്രോഗ്രാമിന്റെ ഭാഗമാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്റര്‍ഷിപ്പ് നല്‍കുകയും നൂതന മാര്‍ഗങ്ങളിലൂടെ ബിസിനസ് വികസനത്തിന് സഹായിക്കുകയും ചെയ്യുന്ന പ്രോഗ്രാം കഴിഞ്ഞ നവംബറിലാണ് ആരംഭിച്ചത്. മൂന്നു മാസം ദൈര്‍ഘ്യമുള്ള ആക്‌സിലറേഷന്‍ പ്രോഗ്രാമിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടി-ഹബ്ബിലെ ഫേസ്ബുക്കിന്റെ വെര്‍ച്വല്‍ റിയാലിറ്റി ഇന്നൊവേഷന്‍ ലാബ് ഉപയോഗപ്പെടുത്താനും ഇരു സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മെന്റര്‍മാര്‍, ഇന്‍ഡസ്ട്രി വിദഗ്ധര്‍, നിക്ഷേപകര്‍ എന്നിവരുമായി ബന്ധപ്പെടാനും അവസരം ലഭിക്കും. കൂടാതെ ടി-ഹബ്ബില്‍ നടക്കുന്ന ഡെമോ ഡേയില്‍ ഫേസ്ബുക്കിന്റെയും ടി-ഹബ്ബിന്റെയും പ്രധാന ഉദ്യോഗസ്ഥരുടെ മുമ്പില്‍ തങ്ങളുടെ ഉല്‍പ്പന്ന/സേവനങ്ങല്‍ അവതരിപ്പിക്കാനനും ഇവര്‍ക്ക് കഴിയും. കഴിവ് തെളിയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എഫ്ബിസ്റ്റാര്‍ട്ട് പ്രോഗ്രാമിലേക്ക് നേരിട്ടുള്ള പ്രവേശനവും ലഭിക്കുന്നതാണ്.

ഫേസ്ബുക്കുമായി ചേര്‍ന്നുള്ള ആക്‌സിലറേഷന്‍ പ്രോഗ്രാം ഹെല്‍ത്ത്‌കെയര്‍, എച്ച്ആര്‍, എന്റര്‍ൈപ്രസ്, ട്രയിനിംഗ്, ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കല്‍, എന്റര്‍പ്രൈസ് അനലിക്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഒാഗ്‌മെന്റെഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി ടെക്‌നോളജികള്‍ പ്രയോജനപ്പെടുത്തുന്ന സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താന്‍ സഹായകമാകുമെന്ന് ടി ഹബ്ബ് സിഇഒ ജയ് കൃഷ്ണന്‍ പറഞ്ഞു.

തെരഞ്ഞെടുത്തിരിക്കുന്ന ഒന്‍പത് സ്റ്റാര്‍ട്ടപ്പുകളെയും ആക്‌സിലറേഷന്‍ പ്രോഗ്രാമിലൂടെ ആഗോള വിപണിയിലേക്ക് വികസിക്കാന്‍ സഹായിക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യ, ദക്ഷിണേഷ്യ സ്ട്രാറ്റജിക് പ്രൊഡക്റ്റ് പാര്‍ട്ണര്‍ഷിപ്പ് മേധാവി സത്യജീത്ത് സിംഗ് പറഞ്ഞു. വളര്‍ന്നു വരുന്ന ടെക്‌നോളജികളുപയോഗിക്കുന്ന ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പ്രതീക്ഷ നല്‍കുന്ന തലത്തിലേക്കെത്തും. ഈ ആവാസവ്യവസ്ഥയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മെന്റര്‍ഷിപ്പം ബിസിനസ് ബിസിനസ് വികസന അവസരങ്ങളും നല്‍കി സ്റ്റാര്‍ട്ടപ്പ് സമൂഹത്തെ സഹായിക്കുകയാണ് കമ്പനി ചെയ്യുന്നത്. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുത്ത 20 അപേക്ഷകളില്‍ നിന്നാണ് പ്രോഗ്രാമിലേക്ക് ഒന്‍പത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ലഭിച്ചത്. ടെക്‌നോളജി സൊലൂഷന്റെ നിലവാരം, ഉല്‍പ്പന്ന/സേവനത്തിന്റെ പ്രവര്‍ത്തിക്കാനുള്ള കഴിവ്, മറ്റു ബിസിനസ് വിഭാഗങ്ങളിലുണ്ടാക്കുന്ന സ്വാധീനം എന്നിവയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടന്നത്.

Comments

comments

Categories: Business & Economy