മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ; ഗുസ്തിയില്‍ ഇന്ന് രണ്ട് സ്വര്‍ണം

മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ; ഗുസ്തിയില്‍ ഇന്ന് രണ്ട് സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: ഇന്ത്യന്‍ മെഡല്‍പ്പട്ടികയിലേക്ക് പതിനാലാം സ്വര്‍ണമെത്തി. പുരുഷന്മാരുടെ 74 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സുശീല്‍ കുമാര്‍ സ്വര്‍ണം കരസ്ഥമാക്കി. ദക്ഷിണാഫ്രിക്കയുടെ ബോത ജോഹന്നാസിനെ ഇടിച്ചിട്ടാണ് സുശീല്‍ കുമാര്‍ സ്വര്‍ണം സ്വന്തമാക്കിയത്. കാനഡയുടെ ജെവോണ്‍ ബാല്‍ഫോറാണ് ഈയിനത്തില്‍ വെങ്കലം കരസ്ഥമാക്കിയത്. ഇതിനുപുറമെ പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ രാഹുല്‍ അവാരെയും സ്വര്‍ണം നേടി. ഫൈനലില്‍ കാനഡയുടെ സ്റ്റീഫന്‍ തകാക്ഷിയെ 31ന് തകര്‍ത്തായിരുന്നു രാഹുലിന്റെ പ്രകടനം. ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ താരമാണ് രാഹുല്‍ അവാരെ. വനിതകളുടെ 53 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ബബിത കുമാരി വെള്ളി നേടിയിരുന്നു. എന്നാല്‍ ഫൈനലില്‍ കാനഡയുടെ ഡയാന വെക്കറിനോട് പരാജയപ്പെടുകയായിരുന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ തേജസ്വിനി സാവന്ത് വെള്ളി നേടി. സിംഗപ്പൂരിന്റെ മാര്‍ട്ടിന ലിന്‍ഡ്‌സെ വെലോസോയ്ക്കാണ് ഈയിനത്തില്‍ സ്വര്‍ണം. ഇതോടെ 14 സ്വര്‍ണവും ആറ് വെള്ളിയും ഒമ്പത് വെങ്കലവും ഉള്‍പ്പെടെ 29 പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

Comments

comments

Categories: Sports