പഴങ്ങള്‍ എല്ലാ സമയങ്ങളിലും കഴിക്കാന്‍ പാടില്ല

പഴങ്ങള്‍ എല്ലാ സമയങ്ങളിലും കഴിക്കാന്‍ പാടില്ല

പഴങ്ങളും പച്ചക്കറികളും എത്ര വേണമെങ്കിലും ഏത് നേരത്തും കഴിക്കാം എന്നാണ് പലരുടെയും ധാരണ. പച്ചക്കറി ധാരാളമായി എപ്പോള്‍ വേണമെങ്കിലും കഴിക്കുന്നതു കൊണ്ട് കുഴപ്പമില്ല. എന്നാല്‍ പഴങ്ങള്‍ അങ്ങനെയല്ല. പഴങ്ങളില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുള്ളതാണ് പ്രശ്‌നം. ഭക്ഷണത്തിനു ശേഷമുള്ള പഴം കഴിക്കല്‍ ആണ് പ്രത്യേകമായും ഒഴിവാക്കേണ്ടത്. ഇങ്ങനെ കഴിക്കുന്നത് ശരീരത്തിന്റെ ദഹന പ്രക്രിയയെയാണ് ദോഷമായി ബാധിക്കുന്നത്. ഭക്ഷണത്തിന് ഒപ്പം പഴങ്ങളും ശരീരത്തിലേക്ക് എത്തി അന്നജവും ബാക്ടീരിയയും ചേര്‍ന്ന് ഭക്ഷണത്തെ പുളിപ്പിക്കും. ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പ് പഴങ്ങള്‍ കഴിക്കുന്നത് ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കും. ഇത് അമിതാഹാരം ഒഴിവാക്കും.
രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചതിനു ശേഷം പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തെ ശുദ്ധീകരിക്കുന്നതിനു സഹായിക്കുന്നു. ഒപ്പം ശരീരഭാരവും കുറയും. ആപ്പിള്‍, സബര്‍ജില്‍ തുടങ്ങിയ നാരുകള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. രാത്രി ഉറങ്ങുന്നതിനു മുമ്പ് പഴങ്ങള്‍ കഴിക്കരുത്. ഇത് ശരീരത്തിന്റെ ഊര്‍ജം കൂട്ടുകയും അത് രാത്രി ഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു.

Comments

comments

Categories: Health