പരമ്പരാഗത ഡയമണ്ട് കളക്ഷനുമായി ഫോര്‍എവര്‍മാര്‍ക്ക്

പരമ്പരാഗത ഡയമണ്ട് കളക്ഷനുമായി ഫോര്‍എവര്‍മാര്‍ക്ക്

കൊച്ചി: അക്ഷയതൃതീയയോടനുബന്ധിച്ച് ഡയമണ്ടിന്റെ വിവിധ പരമ്പരാഗത കളക്ഷനുകളുമായി പ്രമുഖ ഡയമണ്ട് ബ്രാന്‍ഡായ ഡി ബീര്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഫോര്‍എവര്‍മാര്‍ക്ക്. അക്ഷയതൃതീയ എന്നും ആക്ക തീജ് എന്നും അറിയപ്പെടുന്ന ദിവസം രത്‌നങ്ങള്‍ വാങ്ങിയാല്‍ പിന്നീടുള്ള ദിവസങ്ങള്‍ ഐശ്വര്യപുര്‍ണമാകുമെന്നാണ് വിശ്വാസം. അതിനാല്‍ അമൂല്യവും സുരക്ഷിതവുമായ ഡയമണ്ടുകളാണ് ഫോര്‍എവര്‍മാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

മോഡേണ്‍ ഇന്ത്യന്‍ യുവതികള്‍ക്ക് വേണ്ടിയുള്ള ഡിസൈനുകളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. സ്വര്‍ണത്തില്‍ പൊതിഞ്ഞ ഡയണ്ടുകളും ഒരുക്കിയിട്ടുണ്ട്. വിശ്വാസികളില്‍ നല്ലൊരു ശതമാനവും അക്ഷയതൃതീയക്ക് സമ്മാനമായി ഡയമണ്ടാണ് നല്‍കുന്നത്. വളകള്‍, മോതിരങ്ങള്‍, നെക്‌ലേസുകള്‍, പതക്കങ്ങള്‍, കമ്മലുകള്‍ എന്നിവയുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്.

അക്ഷയതൃതീയക്ക് ദക്ഷിണേന്ത്യയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രാധാന്യം മുന്നില്‍ കണ്ടാണ് വിപുലമായ ശേഖരം അവതരിപ്പക്കുന്നതെന്ന് ഫോര്‍എവര്‍മാര്‍ക്ക് പ്രിസിഡന്റ് സച്ചില്‍ ജയിന്‍ പറഞ്ഞു. ലോകോത്തര നിലവാരമുള്ള ഡയമണ്ടുകളാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy