കസ്റ്റഡി മരണത്തില്‍ എസ്.ഐ ദീപക് പ്രതിയായേക്കും

കസ്റ്റഡി മരണത്തില്‍ എസ്.ഐ ദീപക് പ്രതിയായേക്കും

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വരാപ്പുഴ എസ്.ഐ ദീപക് പ്രതിയായേക്കും. ഇപ്പോള്‍ മൂന്ന് പോലീസുകാര്‍ സസ്‌പെന്‍ഷനിലാണ്. സസ്‌പെന്‍ഷനിലായ പോലീസുകാര്‍ക്ക് പുറമേ നാല് പോലീസുകാര്‍ക്ക് എതിരെയുള്ള റിപ്പോര്‍ട്ട് ഡി.ജി.പി ക്ക് കൈമാറി.

വരാപ്പുഴയില്‍ വീട് ആക്രമിച്ചതിന് ഗൃഹനാഥന്‍ അത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പോലീസ് മര്‍ദ്ദനത്തില്‍ ശ്രീജിത്ത് മരിക്കുകയായിരുന്നു. കസ്റ്റഡി മരണത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

Comments

comments

Categories: More