കോമണ്‍വെല്‍ത്ത്; ഗുസ്തിയില്‍ ഇന്ത്യയ്ക്കു സ്വര്‍ണം

കോമണ്‍വെല്‍ത്ത്; ഗുസ്തിയില്‍ ഇന്ത്യയ്ക്കു സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്കു സ്വര്‍ണം. 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ രാഹുല്‍ അവാരെയ്ക്കാണു സ്വര്‍ണം ലഭിച്ചത്. ഫൈനലില്‍ കാനഡയുടെ സ്റ്റീവന്‍ തകാഹാഷിയെയാണ് അവാരെ പരാജയപ്പെടുത്തിയത്. ഇന്ത്യക്കിത് പതിമൂന്നാം സ്വര്‍ണ്ണമാണ്.

വനിതകളുടെ 53 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ബബിത കുമാരി വെള്ളി നേടിയിരുന്നു. ഫൈനലില്‍ കാനഡയുടെ ഡയാന വെക്കറിനോടാണ് ബബിത പരാജയപ്പെട്ടത്. പുരുഷന്‍മാരുടെ 25 പിഎം പിസ്റ്റള്‍ വിഭാഗത്തില്‍ നീരജ് കുമാര്‍, അനിഷ് ബന്‍വാല എന്നിവര്‍ ഷൂട്ടിങ്ങിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്. 13 സ്വര്‍ണവും ആറു വെള്ളിയും എട്ടു വെങ്കലവുമാണ് ഇതുവരെ ഇന്ത്യ നേടിയത്.

Comments

comments

Categories: Sports