ശ്രീജിത്തിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; ചെന്നിത്തല

ശ്രീജിത്തിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; ചെന്നിത്തല

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജിഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരണത്തിന് ഉത്തരവാദികളായ പൊലിസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ശിക്ഷാ നടപടികള്‍ കൈക്കൊള്ളുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം വെടിയണം. കൊലപ്പെടുത്തിയവര്‍ തന്നെ കേസ് അന്വേഷിക്കുന്നത് ശരിയല്ല. അതിനാല്‍ സിറ്റിംഗ് ജഡ്ജി തന്നെ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീട്ടില്‍ കയറി ആക്രമിച്ചെന്ന പേരില്‍ വരാപ്പുഴ സ്വദേശി ചിട്ടിത്തറ വാസുദേവന്‍ (54) ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയെന്ന നിലയിലാണ് പൊലിസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലിരിക്കെ ദേവാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാണ് ആശുപത്രി രേഖകൡ മരണകാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: FK News