ചെന്നൈയുടെ ഹോംഗ്രൗണ്ട് മത്സരങ്ങള്‍ പൂനെയിലേക്ക്

ചെന്നൈയുടെ ഹോംഗ്രൗണ്ട് മത്സരങ്ങള്‍ പൂനെയിലേക്ക്

മുംബൈ: കാവേരി വിഷത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റുന്നു. തിരുവനന്തപുരത്ത് വെച്ച് മത്സരങ്ങള്‍ നടത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നുവെങ്കിലും പിന്നീട് ഇത് പൂനെയിലേക്ക് മാറ്റിയതായി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിക്കുകയായിരുന്നു.

ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേണ്ട സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ശേഷിക്കുന്ന ഹോംഗ്രൗണ്ട് മത്സരങ്ങള്‍ക്കായി മറ്റൊരു സ്‌റ്റേഡിയത്തെ ആശ്രയിക്കേണ്ടിവന്നത്. ചൊവ്വാഴ്ച എംഎ ചിദംബരം സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം പുരോഗമിക്കവേ കാവേരി വിഷയം ഉയര്‍ത്തിക്കാട്ടി സ്‌റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയിരുന്നു. സ്റ്റേഡിയത്തിനകത്തും പുറത്തുമായി നാലായിരത്തോളം പൊലിസുകാരെയാണ് വിന്യസിച്ചത്. ഇതിനെതുടര്‍ന്നാണ് മത്സരങ്ങള്‍ ഇവിടെ നടത്തേണ്ടെന്ന തീരുമാനത്തിലെത്തുന്നത്.

Comments

comments

Categories: Sports