മാതാപിതാക്കള്‍ മരിച്ച് നാല് വര്‍ഷത്തിനു ശേഷം കുഞ്ഞ് ജനിച്ചു

മാതാപിതാക്കള്‍ മരിച്ച് നാല് വര്‍ഷത്തിനു ശേഷം കുഞ്ഞ് ജനിച്ചു

ബെയ്ജിങ്: മാതാപിതാക്കളുടെ മരണത്തിന് നാല് വര്‍ഷത്തിനു ശേഷം ചൈനയില്‍ ഐ.വി.എഫിലൂടെ കുഞ്ഞു ജനിച്ചു. 2013 ല്‍ വാഹനാപകടത്തില്‍ മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്നാണ് ഐവിഎഫിലൂടെ കുഞ്ഞിനെ ജനിപ്പിച്ചത്.

മരണമടഞ്ഞ മാതാപിതാക്കളില്‍ നിന്നും ഭ്രൂണം ശേഖരിച്ച് ബെയ്ജിങിലെ നാന്‍ജിങ് ആശുപത്രിയില്‍ സൂക്ഷിക്കുകയായിരുന്നു. നിയമസാധുതകള്‍ പരിശോധിച്ച് ഇത്തരത്തിലൊരു നീക്കം നടത്തിയ ആദ്യത്തെ ആശുപത്രിയാണിത്. ഭ്രൂണം ജനിപ്പിക്കുന്നതിന് ചൈനയില്‍ അനുമതിയില്ലാത്തതിനാല്‍ 196 ഡിഗ്രി തണുപ്പില്‍ ശീതീകരിച്ച് ശേഷം ലാവോസിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2017 ല്‍ ലാവോസിലുള്ള സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ചു. കഴിഞ്ഞ ആഴ്ച്ച ജനിച്ച കുഞ്ഞിന് ടിയാന്റ്റിയന്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. എന്നാല്‍ കുഞ്ഞ് ചൈനയില്‍ ജനിക്കാത്തതിനാല്‍ ചൈനീസ് പൗരത്വം ലഭിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ചൈനക്കാരായ കുഞ്ഞിന്റെ മുത്തച്ഛനില്‍ നിന്നും ഡി.എന്‍.എ ടെസ്റ്റ് നടത്തി കുഞ്ഞിന്റെ പൗരത്വം ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ഇവര്‍.

Comments

comments

Categories: FK Special
Tags: chinese, citizen, Ivf