അശോക് ലെയ്‌ലാന്റ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു

അശോക് ലെയ്‌ലാന്റ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു

കൊച്ചി: ഇന്ത്യന്‍ സേനയ്ക്ക് ഏറ്റവും കൂടുതല്‍ ചരക്കു വാഹനങ്ങള്‍ വിതരണം ചെയ്യുന്ന ഹിന്ദുജ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ അശോക് ലെയ്‌ലാന്റ് ഡിഫ് എക്‌സ്‌പോയില്‍ ആറ് അത്യാധുനിക സാങ്കേതികവിദ്യാ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു.

ലൈറ്റ് സ്‌പെഷലിസ്റ്റ് വാഹനമായ എല്‍എസ്‌വി 4ഃ4, പൊതു ചരക്കു വാഹനമായ ഗുരു 715, മീഡിയം ബുള്ളറ്റ് പ്രൂഫ് വാഹനമായ എംബിപിവി, ഹൈ മൊബിലിറ്റി വാഹനമായ സൂപ്പര്‍ സ്റ്റാലിയന്‍ 8ഃ8, ആര്‍ട്ടിലറി ഗണ്ണിനുവേണ്ടിയുളള പവര്‍ പാക്ക്, ട്രാക്ക്ഡ് വാഹനങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചത്.

രാജ്യത്തിന്റെ സൈന്യത്തിനായി ലോകോത്തര നിലവാരത്തിലുള്ള വരും തലമുറ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കാനായി വന്‍ തോതിലുള്ള നിക്ഷേപമാണ് അശോക് ലെയ്‌ലാന്റ് നടത്തിയിട്ടുള്ളത്.

രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അവിഭാജ്യ ഘടകമായ തങ്ങള്‍ വാഹന അനുബന്ധ മേഖലകളിലെ സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് വിശ്വസ്തമായ പങ്കാളിയായി തുടരുമെന്ന് ഈ അവസരത്തില്‍ പ്രതികരിച്ച അശോക് ലെയ്‌ലാന്റ് മാനേജിംഗ് ഡയറക്റ്റര്‍ വിനോദ് കെ ദസരി പറഞ്ഞു.

Comments

comments

Categories: Business & Economy