കാലിഗ്രാഫിയെന്നറിയപ്പെടുന്ന കൈയെഴുത്തു കല പതിനഞ്ച് നൂറ്റാണ്ടുകളായി വിവിധ ഭാഷകളിലും ദേശാന്തരങ്ങളിലും സമൂഹങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ നിര്ജീവാവസ്ഥയിലേക്കെത്തിയ ഈ കലയെ പുനരുദ്ധരിക്കാനുള്ള ദൗത്യമേറ്റെടുത്തിരിക്കുകയാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ അറബിക് കാലിഗ്രാഫറായ മുക്താര്‍ അഹമ്മദ്. മുക്താറിന്റെ ഉറച്ച ചുവടുവെയ്പുകള്‍ അറബിക് കാലിഗ്രാഫിക്ക് ഇന്ത്യയില്‍ പുതുജീവന്‍ പകര്‍ന്നിരിക്കുന്നു.
അന്താരാഷ്ട്രതലത്തില്‍ സാന്നിധ്യമറിയിച്ച ഇന്ത്യന്‍ കൈയെഴുത്തു വിദഗ്ധനായ (calligrapher) മുക്താര്‍ അഹമ്മദിനെ സംബന്ധിച്ച് അറബിക് കൈയെഴുത്ത് കല (calligraphy) ഒരു ഉപാസനയാണ്. തെലങ്കാനയിലെ ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ച് ഇപ്പോള്‍ ബെംഗളൂരുവില്‍ ജീവിക്കുന്ന അദ്ദേഹം മരിച്ചുകൊണ്ടിരിക്കുന്ന ഈ കലയെ പുനരുദ്ധരിക്കാനുള്ള ദൗത്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്.
പവിഴം പോലെ സുന്ദരമായ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ അറബിക് ഭാഷയുമായി ബന്ധമില്ലാത്തവരുടെ പോലും ശ്രദ്ധയാകര്‍ഷിക്കും. സൗന്ദര്യബോധവും പ്രബുദ്ധതയുമാണ് ഇസ്ലാമിക കലയുടെ പ്രത്യേകതകളെന്ന് അദ്ദേഹം പറയുന്നു. ‘ഖുറാന് വചനങ്ങളും ഹദീസുകളും (പ്രവാചകന് മുഹമ്മദിന്റെ മൊഴികള്‍) എഴുതുകയെന്നത് ഒരുതരം ആരാധനയാണ്. ഈ എഴുത്തുകള്‍ ‘സവാബ്-ഇ-ജറിയ’ അഥവാ തുടര്‍ച്ചയായ ബഹുമതിയാണ്’ മനോഹരമായ മറ്റൊരു ലിപി ലോകത്തില്ലെന്നു വിശ്വസിക്കുന്ന മുക്താര്‍ പറയുന്നു. തന്റെ ശിഷ്യന്മാര് ആഗോളതലത്തില്‍ വളരാനുള്ള ഇടം നേടിയെടുത്തത് ചൂണ്ടിക്കാട്ടി പരിശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്ന് അദ്ദേഹം പറയുന്നു.
ഓര്ഗനൈസേഷന് ഓഫ് ദി ഇസ്ലാമിക് കോര്‍പറേഷന്റെ (ഒഐസി) ഇസ്താംബുള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ചരിത്രവും കലയും സംസ്കാരവും സംബന്ധിച്ച ഗവേഷണ കേന്ദ്രത്തില്‍ (ഐആര്സിഐസിഎ) നിന്നും ‘ഇജാസ’ ( മാസ്റ്റേസ് ഡിപ്ലോമ) കരസ്ഥമാക്കിയ ഏക ഇന്ത്യക്കാരനായ അദ്ദേഹം ബെംഗളൂരുവിലെ ഇന്‍ഡോ-ഇസ്ലാമിക് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറില്‍ (ഐഐഐഎസി) യുവാക്കളുടെ നൈപുണ്യത്തെ ഒരുക്കിയെടുക്കുകയാണിപ്പോള്.
വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള 500ഓളം യുവാക്കള്‍ക്ക് അദ്ദേഹം ബംഗലൂരുവിലെ സ്ഥാപനത്തില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ജപ്പാനില്‍ നിന്നുള്ള പെണ്‍കുട്ടിയടക്കം 3 വിദേശികളും ശിഷ്യഗണത്തിലുണ്ട്. പള്ളികളിലും വിദേശങ്ങളിലെ സ്വകാര്യ ജെറ്റ് വിമാനങ്ങളിലും വരെ മുക്താറിന്റെ കരകൗശലം അലങ്കാരമാണ്. അറബിക് കാലിഗ്രാഫിയിലെ ഉയര്‍ന്ന നിലവാരത്തിന് ആഗോള തലത്തില്‍ തന്നെ തന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകരിക്കപ്പെടുന്നതില്‍ അദ്ദേഹം ഏറെ സന്തോഷവാനാണ്.
വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള 500ഓളം യുവാക്കള്‍ക്ക് അദ്ദേഹം ബംഗലൂരുവിലെ സ്ഥാപനത്തില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ജപ്പാനില്‍ നിന്നുള്ള പെണ്‍കുട്ടിയടക്കം 3 വിദേശികളും ശിഷ്യഗണത്തിലുണ്ട്. പള്ളികളിലും വിദേശങ്ങളിലെ സ്വകാര്യ ജെറ്റ് വിമാനങ്ങളിലും വരെ മുക്താറിന്റെ കരകൗശലം അലങ്കാരമാണ്.
മുക്താര്‍ പരിശീലിപ്പിച്ച മൂന്നു യുവാക്കള്‍ കഴിഞ്ഞ വര്‍ഷം മലേഷ്യന്‍ സംഘടനയായ യയാസന്‍ രസ്തു ന്യൂഡെല്‍ഹിയില്‍ വച്ച് സംഘടിപ്പിച്ച ദേശീയ കാലിഗ്രാഫി മല്‍സരത്തില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. രാജ്യത്തുടനീളമുള്ള കാലിഗ്രാഫി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് 400-ഓളം ആളുകളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. ‘എന്താണ് യഥാര്‍ത്ഥ അറബിക് കൈയെഴുത്തു ശാസ്ത്രമെന്ന് ആദ്യമായി ഇന്ത്യയിലെ ജനങ്ങള്‍ കണ്ടു. മുഗള്‍ ഭരണത്തിന്റെ അന്ത്യത്തോടെ ഇന്ത്യയില്‍ ഈ കല തുടര്‍ച്ചയായി താഴേക്കു പോകുകയായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്കെത്താഞ്ഞതിനാല് ഇന്ത്യന്‍ കാലിഗ്രാഫി ആഗോളതലത്തില്‍ ഒരിക്കലും അംഗീകരിക്കപ്പെട്ടിട്ടില്ല’- അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തിടെ ഹൈദരാബാദില്‍ ആരംഭിച്ച ശാഖയില്‍, വിവിധ രാജ്യങ്ങളിലെ മല്‍സരങ്ങളില്‍ പങ്കെടുത്ത് പരിചയമുള്ള അമീറുള്‍ ഇസ്ലാമും അബ്ദുള്‍ സത്താറും 20ലധികം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നുണ്ട്. ലഖ്നൗവില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറ്റൊരു ശാഖ കൂടി ആരംഭിക്കാന്‍ പദ്ധതിയിടുന്ന മുക്തര്‍ കൂടുതല്‍ യുവാക്കള്‍ അറബിക് കാലിഗ്രാഫിയില്‍ താല്പര്യം കാണിക്കുന്നതോടെ രാജ്യത്ത് ശോഭനമായ ഒരു ഭാവി ഈ കലയ്ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇസ്ലാമിക കലയ്ക്ക് വലിയ മൂല്യം കല്പിക്കുന്ന അറബ് ലോകത്ത് മികച്ച തൊഴില്‍ സ്വന്തമാക്കാന്‍ 2013ല്‍ ലഭിച്ച ‘ഇജാസ’ അദ്ദേഹത്തിന് സഹായകമാകുമായിരുന്നു. എന്നാല്‍ ഒരുകാലത്ത് രാജകീയ പരിലാളനം ലഭിച്ചിരുന്ന ഇന്ത്യയില്‍ ഈ കല പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇവിടെത്തന്നെ നിലയുറപ്പിച്ചു. ബിയറീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനായ സയദ് മൊഹമ്മദ് ബിയറി അദ്ദേഹത്തിന്റെ ലക്ഷ്യത്തില്‍ സഹായവുമായെത്തുകയും ഐഐഐഎസി സ്ഥാപിക്കുകയും ചെയ്തു.
2011ല്‍ സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മദീനയില്‍ നടന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്ത മുക്താറിന്റെ സൃഷ്ടികളിലൊന്ന് അന്നത്തെ മദീന ഗവര്‍ണര്‍ സ്വന്തമാക്കിയിരുന്നു. സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടം മുതല്‍ കാലിഗ്രാഫിയില്‍ താല്പര്യമുണ്ടായിരുന്ന അദ്ദേഹം ഈ കല പഠിക്കുന്നതിനായി മേദക് ജില്ലയിലെ തന്റെ ഗ്രാമത്തില്‍ നിന്നും ഹൈദരാബാദിലേക്ക് കുടിയേറി. പിന്നീട് ഒരു ഉര്‍ദു ദിനപത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാരംഭിച്ച മുക്താര്‍ ബംഗളൂരുവിലേക്ക് തട്ടകം മാറ്റി.
1990-കളുടെ തുടക്കത്തില്‍ കാലിഗ്രാഫിയെ മാറ്റി കമ്പ്യൂട്ടറുകള്‍ വന്നതോടെ തൊഴില്‍രഹിതനായ അദ്ദേഹം ജീവിക്കാന്‍ വേണ്ടി വിവാഹ ക്ഷണക്കത്തുകള്‍ എഴുതാന്‍ തുടങ്ങി. ‘അതെന്റെ ലക്ഷ്യമായിരുന്നില്ല. ഈ കലയുടെ ആഴങ്ങളിലേക്ക് പോകാനായിരുന്നു ആഗ്രഹം’- അദ്ദേഹം പറയുന്നു. യുഎസിലെ അന്താരാഷ്ട്ര പ്രശസ്തരായ കാലിഗ്രാഫര്മാരായ മാമോണ് ലുത്ഫി സക്കല്‍, മൊഹമ്മദ് സക്കറിയ എന്നിവാണ് മുക്താറിന്റെ കലയെ മെച്ചപ്പെടുത്താന്‍ സഹായിച്ചത്. തുര്‍ക്കിക്കാരായ ഹസന് ചലാബി, ദാവൂണ് ബിക്താഷ് എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനെ കൂടുതല്‍ സ്ഫുടം ചെയ്തു. കൃത്യതയ്ക്കൊപ്പം സ്ഥിരോല്‍സാഹവും താന്‍ നേടിയെടുത്തുവെന്ന് പ്രത്യേകം കൈകൊണ്ടു നിര്‍മിച്ച പേനകള്‍ എഴുത്തിനായി ഉപയോഗിക്കുന്ന അദ്ദേഹം പറഞ്ഞു. ‘ഒരു ചെറിയ കാലിഗ്രാഫ് തയാറാക്കാന്‍ പോലും ഏതാനും മണിക്കൂറുകളെടുക്കും. കൃത്യത കൈവരിക്കാന്‍ ഒരു അക്ഷരം നിങ്ങള്‍ നൂറുതവണയെങ്കിലും എഴുതേണ്ടി വരും’- അദ്ദേഹം പറഞ്ഞു വെക്കുന്നു.
കടപ്പാട്: ഐഎഎന്‍എസ്
മൊഹമ്മദ് ഷഫീഖ്