സെനറ്റ് സമിതിക്ക് മുന്നില്‍ മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്

സെനറ്റ് സമിതിക്ക് മുന്നില്‍ മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലെ വിവരങ്ങള്‍ ചോര്‍ന്നതിന് അമേരിക്കല്‍ സെനറ്റ് സമതിക്കു മുന്നില്‍ മാപ്പു പറഞ്ഞ് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാന്‍ സാധിക്കാതിരുന്നത് തന്റെ തെറ്റാണെന്നും അദ്ദേഹം ഏറ്റുപറഞ്ഞു. 2015ല്‍ തന്നെ കേംബ്രിജ് അനലിറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നത് മനസിലാക്കിയിരുന്നു. അന്ന് അവരെ താക്കീത് ചെയ്തിരുന്നതുമാണ്. ഇനി ആവര്‍ത്തിക്കില്ലെന്ന അനലിറ്റിക്കയുടെ വാക്കുകള്‍ വിശ്വസിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് പേജുള്ള സാക്ഷ്യപത്രത്തിലാണ് സക്കര്‍ബര്‍ഗ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഇന്ന് സെനറ്റില്‍ മറ്റൊരു സമതിക്ക് മുമ്പില്‍ കൂടി ഹാജരായി സക്കര്‍ബര്‍ വിശദീകരണം നല്‍കും. അതേ സമയം ഫേസ്ബുക്കിനെ ദോഷകരമായി ഉപയോഗിക്കാം എന്നതു ഗൗരവമായി എടുത്തിട്ടില്ല എന്ന് പറഞ്ഞ അദ്ദേഹം ഫേസ്ബുക്കിനെ മുതലെടുക്കാന്‍ റഷ്യ ശ്രമിച്ചു വരികയാണെന്നും കൂട്ടിച്ചേര്‍ത്തു.

 

Comments

comments

Categories: FK News
Tags: zuckerberg