രാസായുധ ആക്രമണത്തിനു വിധേയയായ യൂലിയയെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു

രാസായുധ ആക്രമണത്തിനു വിധേയയായ യൂലിയയെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു

ലണ്ടന്‍: കഴിഞ്ഞ മാസം നാലിന് രാസായുധ ആക്രമണത്തിനു വിധേയയായ റഷ്യയുടെ മുന്‍ചാരന്‍ സെര്‍ജി സ്‌ക്രിപാലിന്റെ മകളും 33-കാരിയുമായ യൂലിയയെ ആശുപത്രിയില്‍നിന്നും തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്നു സുരക്ഷിതമായ താവളത്തിലേക്കു മാറ്റുകയും ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സാലിസ്‌ബെറി ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിലായിരുന്നു യൂലിയയുടെ ചികിത്സ. യൂലിയയ്‌ക്കൊപ്പം പിതാവ് സെര്‍ജി സ്‌ക്രിപാലും ആക്രമണത്തിനും വിധേയനായിരുന്നു. ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

നോവിഷോക്ക് എന്ന നിരോധിത രാസായുധമാണു യുലിയയ്ക്കും സ്‌ക്രിപാലിനുമെതിരേ പ്രയോഗിച്ചത്. ഇവരെ കൂടാതെ സംഭവസ്ഥലത്ത് എത്തിയ വില്‍ട്ട്‌ഷെയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നിക്ക് ബെയ്‌ലിക്കും രാസായുധ പ്രയോഗത്തിന്റെ ആഘാതമേറ്റിരുന്നു. ഇതേ തുടര്‍ന്ന് ബെയ്‌ലിക്കും ചികിത്സ തേടി വന്നിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ ബ്രിട്ടനും റഷ്യയും തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉടലെടുക്കുകയും ചെയ്തിരുന്നു. രാസായുധ ആക്രമണം നടത്തിയത് റഷ്യയാണെന്നായിരുന്നു ബ്രിട്ടന്‍ ആരോപിച്ചത്. തുടര്‍ന്ന് റഷ്യയുടെ ബ്രിട്ടനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ ബ്രിട്ടന്റെ നടപടികളോട് റഷ്യ അതേ നാണയത്തില്‍ തന്നെയാണ് പ്രതികരിച്ചത്. സ്‌ക്രിപാലും മകള്‍ യൂലിയയും ആക്രമിക്കപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നാണ് റഷ്യ പറയുന്നത്.

Comments

comments

Categories: FK Special, Slider