ഓണ്‍ലൈന്‍ വില്‍പനക്കായിറക്കിയ ‘പ്രത്യേക ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുമെന്ന് കമ്പനികള്‍

ഓണ്‍ലൈന്‍ വില്‍പനക്കായിറക്കിയ ‘പ്രത്യേക ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുമെന്ന് കമ്പനികള്‍

കൊല്‍ക്കത്ത: വില്‍പ്പന ഇടിഞ്ഞതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ മാത്രം ലഭ്യമാക്കിക്കൊണ്ടിരിന്ന ‘വൈറ്റ് ഗുഡ്‌സി’ന്റെ ഉല്‍പ്പാദനം കുറക്കാന്‍ തയ്യാറെടുത്ത് ജനപ്രിയ കമ്പനികള്‍. ടെലിവിഷന്‍, എയര്‍കണ്ടീഷന്‍(എസി), റഫ്രിജറേറ്ററുകള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദകരായ സാംസംഗ്, വോള്‍ട്ടാസ്, പാനാസോണിക്, ഗോദ്‌റജ് എന്നീ കമ്പനികളാണ് ഓണ്‍ലൈനില്‍ മാത്രം വില്‍പ്പന നടത്തിയിരുന്ന ചില മോഡലുകളുടെ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സാധാരണയായി മാര്‍ക്കറ്റില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ പാലിച്ചു പോരേണ്ട അടിസ്ഥാന കാര്യശേഷിയോ സ്‌ക്രീന്‍ വലിപ്പമോ നിലനിര്‍ത്താത്ത ഉല്‍പ്പന്നങ്ങളാണ് പിന്‍വലിക്കുക. പൊതുവിപണിയെക്കാള്‍ മികച്ച വിലക്കുറവ് ഈ ‘എക്‌സ്‌ക്ലൂസീവ് മോഡലു’കളുടെ ഓണ്‍ലൈന്‍ വില്‍പനയില്‍ കമ്പനികള്‍ നല്‍കി വന്നിരുന്നു.

കടകളിലും പൊതുവിപണിയിലും (ഓഫ്‌ലൈന്‍ വിപണി) ലഭ്യമായ മോഡലുകളില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതിനാലാണ് ഓണ്‍ലൈനിലും ഉല്‍പ്പന്നത്തിന്റെ ശേഷിയും വലിപ്പത്തിലും അടിസ്ഥാന നിലവാരം കൊണ്ടുവരാന്‍ കമ്പനികള്‍ മുന്നിട്ടിറങ്ങുന്നതെന്നാണ് സൂചന.

കടകളിലും പൊതുവിപണിയിലും (ഓഫ്‌ലൈന്‍ വിപണി) ലഭ്യമായ മോഡലുകളില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതിനാലാണ് ഓണ്‍ലൈനിലും ഉല്‍പ്പന്നത്തിന്റെ ശേഷിയും വലിപ്പത്തിലും അടിസ്ഥാന നിലവാരം കൊണ്ടുവരാന്‍ കമ്പനികള്‍ മുന്നിട്ടിറങ്ങുന്നതെന്നാണ് സൂചന.

ഓഫ്‌ലൈന്‍ വില്‍പ്പനയിലെ മത്സരം നേരിടുന്നതിനായി ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി വില്‍ക്കുന്ന 28 ഇഞ്ച്, 31.5 ഇഞ്ച്, 41 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ടെലിവിഷനുകളും 1.1,1.4,1.8 ടണ്‍ ശേഷിയുള്ള എയര്‍കണ്ടീഷനുകളുടെയും ഉല്‍പ്പാദനം ഗണ്യമായി ചുരുക്കും. പ്രധാനമായും 32 ഇഞ്ച്, 42-43 ഇഞ്ച് ടെലിവിഷനുകളോടും ഒന്നും 1.5 ടണ്ണുമുള്ള എയര്‍കണ്ടീഷനുകളോടുമാണ് ഉപഭോക്താക്കള്‍ക്ക് പ്രിയം. അടിസ്ഥാന വലിപ്പമായ 190 ലിറ്റര്‍ റെഫ്രിജറേറ്ററുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനികള്‍ 192-193 ലിറ്റര്‍ റഫ്രിജറേറ്ററുകളാണ് അവതരിപ്പിച്ചത്. സമാനമായി തന്നെ ജനപ്രിയ മോഡലായ 20 ലിറ്റര്‍ മൈക്രോവേവ് അവന് പകരം 21 ലിറ്ററിന്റെ മോഡലാണ് കമ്പനികള്‍ ഓണ്‍ലൈന്‍ വിപണിയില്‍ എത്തിച്ചത്. ഇത്തരത്തില്‍ 2016 ല്‍ വേറിട്ട ശേഷിയുള്ള എസി വിപണിയിലെത്തിച്ച പ്രമുഖ കമ്പനിക്ക് തുടക്കത്തില്‍ 10000 യൂണിറ്റോളം പ്രതിമാസം വിറ്റഴിക്കാന്‍ സാധിച്ചിരുന്നെങ്കിലും പിന്നീട് വില്‍പ്പന 1000 യൂണിറ്റില്‍ താഴെ മാത്രമായി ചുരുങ്ങുകയായിരുന്നു.

Comments

comments

Categories: Business & Economy