യുദ്ധമുഖത്തെ മൂന്നാം വിപ്ലവം

യുദ്ധമുഖത്തെ മൂന്നാം വിപ്ലവം

കലാഷ്‌നിക്കോവും, ലോക്ക്ഹീഡ് മാര്‍ട്ടിനും ഇതുവരെ നിര്‍മിച്ച തോക്കുകളും, മിസൈലുകളും ഉള്‍പ്പെട്ടതായിരിക്കില്ല, ഭാവിയുടെ യുദ്ധമുഖം. അത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ലക്ഷ്യസ്ഥാനം കണ്ടെത്തി എതിരാളിയെ നശിപ്പിക്കാന്‍ ശക്തിയുള്ള ഹൈ കാലിബര്‍ തോക്കുകളും, പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ വിമാനങ്ങളും, കപ്പലുകളും, ടാങ്കുകളുമൊക്കയായിരിക്കും ഇനി യുദ്ധമുഖം വാഴുക. വന്‍ശക്തികളായ യുഎസും, റഷ്യയും, യുകെയും, ചൈനയും, ഫ്രാന്‍സുമൊക്കെ ഇത്തരം ഓട്ടോണോമസ് ആയുധങ്ങളെ വികസിപ്പിക്കുകയാണ്.

ഒന്നാം ലോക മഹായുദ്ധകാലഘട്ടത്തിലാണ് ആധുനിക തോക്കുകളും, വെടിക്കോപ്പുകളുമൊക്കെ കണ്ടുപിടിച്ചതും, അത് ഉപയോഗിച്ചു തുടങ്ങിയതും. ഈ ആയുധങ്ങളുടെ കണ്ടുപിടിത്തത്തെ യുദ്ധമുഖത്തെ ആദ്യ വിപ്ലവമെന്നാണു വിശേഷിപ്പിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനിടയിലെ ആണവ ബോംബിന്റെ കണ്ടുപിടിത്തവും, അതിന്റെ ഉപയോഗത്തെയും രണ്ടാം വിപ്ലവമെന്നും വിശേഷിപ്പിക്കുന്നു. ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതു യുദ്ധമുഖത്തെ മൂന്നാം വിപ്ലവത്തിനാണ്. ഡ്രോണുകള്‍, unmanned aerial vehicles (uav), killer robot, bodily exoskeleton എന്നിവയാണു മൂന്നാം വിപ്ലവത്തിലെ പ്രധാനികള്‍. സ്വയം പ്രവര്‍ത്തിക്കുന്ന ആയുധങ്ങളെന്നും (autonomous weapons) ഇവയെ വിശേഷിപ്പിക്കുന്നു.

ഓട്ടോണോമസ് ആയുധങ്ങള്‍ക്കു മനുഷ്യര്‍ അല്ലെങ്കില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ സ്വഭാവം തന്നെ മാറ്റാന്‍ കഴിവുള്ളതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്ന ടെക്‌നോളജിയാണ് പ്രധാനമായും ഓട്ടോണോമസ് ആയുധങ്ങളില്‍ ഉപയോഗിക്കുന്നത്. ഇന്നു യുദ്ധമുഖത്തും, നേരിട്ടുള്ള സംഘര്‍ഷങ്ങളിലും കൂടുതലും ഉപയോഗിക്കുന്നത് ഇന്റഗ്രേറ്റഡ് എഐ സോഫ്റ്റ്‌വെയര്‍ ആയുധങ്ങളാണ്. ഏതാനും കാലങ്ങള്‍ക്കു മുന്‍പു വരെ ഇതായിരുന്നില്ല രീതി. ആയുധധാരികളായ സൈനികരെയായിരുന്നു വിന്യസിച്ചിരുന്നത്. ഈയൊരു പ്രവണതയ്ക്കാണു മാറ്റം സംഭവിച്ചിരിക്കുന്നത്.

കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളായിരിക്കും ഓട്ടോണോമസ് ആയുധങ്ങള്‍. അവ യുദ്ധത്തെ വ്യവസായവത്കരിക്കും. പോരാട്ടത്തിന്റെ ഇതുവരെയുള്ള വേഗതയും കാലദൈര്‍ഘ്യവും പുനര്‍നിര്‍വചിക്കും. 24 മണിക്കൂറും പോരാടാനും മനുഷ്യ സൈനികരെക്കാള്‍ വേഗതയില്‍ ശത്രുക്കളെ കൊന്നൊടുക്കാനും ഇവയ്ക്കു സാധിക്കും.

ഓട്ടോണോമസ് ആയുധങ്ങള്‍

തീവ്രവാദികളും, തെമ്മാടി രാഷ്ട്രങ്ങളും സാധാരണ ജനങ്ങള്‍ക്കെതിരേ പ്രയോഗിച്ചേക്കാവുന്ന ഭീകര ആയുധമായിരിക്കും ഓട്ടോണോമസ് ആയുധങ്ങള്‍. മനുഷ്യരായ സൈനികരില്‍നിന്നും വ്യത്യസ്തമായി ഇത്തരം ആയുധങ്ങള്‍ ഏതുതരത്തിലുള്ള ഉത്തരവുകളും ആജ്ഞകളും അനുസരിക്കുന്നവയായിരിക്കും. ഈ ആയുധങ്ങള്‍ കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളായിരിക്കും. അവ യുദ്ധത്തെ വ്യവസായവത്കരിക്കും. പോരാട്ടത്തിന്റെ ഇതുവരെയുള്ള വേഗതയും കാലദൈര്‍ഘ്യവും പുനര്‍നിര്‍വചിക്കും. 24 മണിക്കൂറും പോരാടാനും മനുഷ്യ സൈനികരെക്കാള്‍ വേഗതയില്‍ ശത്രുക്കളെ കൊന്നൊടുക്കാനും ഇവയ്ക്കു സാധിക്കും.

ആഗോളതലത്തില്‍ അരങ്ങേറുന്ന പുതിയ ആയുധ പന്തയം

പൂര്‍ണമായും ഓട്ടോണോമസെന്നു വിശേഷിപ്പിക്കാവുന്ന ആയുധങ്ങള്‍ ഇന്നു നിലവില്‍ വന്നിട്ടില്ല. എങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണ സജ്ജമായ ഓട്ടോണോമസ് റോബോട്ടുകളുടെ ഉപയോഗം യുദ്ധമുഖത്തു ദര്‍ശിക്കാനാവുമെന്ന് ഉന്നത റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു. പകുതി ഓട്ടോണോമസ് എന്നു വിശേഷിപ്പിക്കാവുന്ന 381 ആയുധങ്ങളും, മിലിട്ടറി റോബോട്ടിക് സംവിധാനങ്ങളും ചൈന, ഫ്രാന്‍സ്, ഇസ്രയേല്‍, യുകെ, യുഎസ് ഉള്‍പ്പെടുന്ന 12-ാളം രാജ്യങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇസ്രയേല്‍ വിന്യസിച്ചിരിക്കുന്ന Iron Dome, കൊറിയന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന mechanised sentries (കാവല്‍ സൈന്യം) എന്നിവ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ്. എന്നാല്‍ ഇവ പൂര്‍ണമായും ഓട്ടോമാറ്റിക് അല്ല. ആഗോള തലത്തില്‍ റോബോട്ടിക്‌സിനായി ചെലവഴിക്കുന്ന തുക 2020 ആകുമ്പോഴേക്കും 188 ബില്യന്‍ ഡോളറിലെത്തുമെന്നാണ് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്റെ ഗവേഷണ ഫലം കണ്ടെത്തിയിരിക്കുന്നത്. 2016-ല്‍ ഇത് 91.5 ബില്യന്‍ ഡോളറായിരുന്നു. യുഎസ് ഇപ്പോള്‍ tail-less, unmanned X-47B എയര്‍ക്രാഫ്റ്റിന്റെ മാതൃക വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. പ്രതികൂല സാഹചര്യത്തിലും ലാന്‍ഡ് ചെയ്യാനും mid air-ല്‍ ഇന്ധനം വീണ്ടും നിറയ്ക്കാനും സാധിക്കുന്നവയാണ് ഈ എയര്‍ക്രാഫ്റ്റ്. ഇതിനു പുറമേ സീ ഹണ്ടര്‍ എന്ന പേരില്‍ ഓട്ടോണോമസ് ആന്റി സബ്മറൈന്‍ വെസലും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് യുഎസ്. ഈ മുങ്ങിക്കപ്പലിനു നാവികനില്ലാതെ മാസങ്ങളോളം കടലില്‍ റോന്ത് ചുറ്റാന്‍ സാധിക്കുന്നവയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ മറ്റ് മുങ്ങിക്കപ്പലുകളെയോ, യാത്ര കപ്പലുകളെയോ മുക്കാനും കഴിവുണ്ട്. unmanned vehicles (ആളില്ലാത്ത വാഹനങ്ങള്‍) വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യുകെ. ഇവ ഭാവിയില്‍ ആയുധവത്കരിക്കാനും സാധ്യതയുണ്ട്. യുകെ സമീപകാലത്തു വികസിപ്പിച്ചെടുത്ത ടാരാനിസ് (Taranis) എന്ന ഡ്രോണ്‍ റഡാറിന്റെ ശ്രദ്ധയില്‍പ്പെടാതെ സ്വന്തമായി പറക്കാന്‍ പ്രാപ്തിയുള്ളതാണ്. കരയിലും വായുവിലും സ്വയം നിയന്ത്രിത സംവിധാനത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ആളില്ലാ വാഹനങ്ങളെ വികസിപ്പിക്കുകയാണ് റഷ്യ. ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് ലക്ഷ്യസ്ഥാനം തെരഞ്ഞെടുത്ത് ആക്രമണം നടത്താന്‍ സാധിക്കുന്ന തോക്കുകളെ വികസിപ്പിക്കുകയാണ് റഷ്യന്‍ ആയുധ നിര്‍മാണ കമ്പനിയായ കലാഷ്‌നിക്കോവ്.

പൂര്‍ണമായും ഓട്ടോണോമസെന്നു വിശേഷിപ്പിക്കാവുന്ന ആയുധങ്ങള്‍ ഇന്നു നിലവില്‍ വന്നിട്ടില്ല. എങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണ സജ്ജമായ ഓട്ടോണോമസ് റോബോട്ടുകളുടെ ഉപയോഗം യുദ്ധമുഖത്തു ദര്‍ശിക്കാനാവുമെന്നു സൈനിക രംഗത്തെ വിദഗ്ധര്‍ പറയുന്നു.

മഹാദുരന്തം സൃഷ്ടിച്ചേക്കാവുന്ന ആയുധങ്ങള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആയുധവത്കരിക്കുന്നത് ലോകത്തെ ഒരു മഹാദുരന്തത്തിലേക്കായിരിക്കും നയിക്കുകയെന്ന അഭിപ്രായമാണു ഭൂരിഭാഗം പേര്‍ക്കുമുള്ളത്. ജെറ്റുകളും, ടാങ്കുകളും ഉള്‍പ്പെടുന്ന ഓട്ടോണോമസ് ആയുധങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിക്കുകയും, ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഭാഗത്തുനിന്നും സംഭവിച്ചേക്കാവുന്ന പിഴവ് കൊണ്ട് (ആയുധങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന സോഫ്റ്റ്‌വെയറിനു സംഭവിച്ച തകരാര്‍ ആവാം, അതുമല്ലെങ്കില്‍ ഹാക്കിംഗ് ആവാം) ആക്രമണം ആരംഭിച്ചാലുള്ള അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കൂ. ഇത്തരം സാഹചര്യം സൃഷ്ടിക്കുന്ന ഭവിഷ്യത്തുക്കള്‍ നിസാരമായിരിക്കില്ല. ഇത് ഒഴിവാക്കാന്‍ വേണ്ടിയുള്ള പ്രചാരണമാണ് ഇപ്പോള്‍ ശക്തമായി മുന്നേറുന്നത്.

യുഎന്‍ യോഗം

ഓട്ടോണോമസ് ആയുധങ്ങളുടെ അതിശയിപ്പിക്കും വിധമുള്ള വളര്‍ച്ചയും വ്യാപനവും ലോകത്തെ ആശങ്കപ്പെടുത്തുന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. എഐ രംഗത്തെ പ്രമുഖനായ ടെസ്‌ലയുടെ സിഇഒ എലോണ്‍ മസ്‌ക് ഉള്‍പ്പെടെ 116 പേര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഒരു തുറന്ന കത്ത് എഴുതുകയുണ്ടായി. എഐ യുദ്ധമുഖം ഉയര്‍ത്തുന്ന ഭീഷണിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു കത്ത്. പിന്നീട് ഇതേ ആവശ്യമുന്നയിച്ച് നിരവധി പ്രചാരണങ്ങളും നടത്തി. killer robots-നെ നിയന്ത്രിക്കണമെന്ന ആവശ്യപ്പെട്ടു കൊണ്ട് എലോണ്‍ മസ്‌കും, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിലെ മുസ്തഫ സുലൈമാനും പ്രചാരണം നടത്തി. (എഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍, ടാങ്കുകള്‍, വിമാനങ്ങള്‍, തോക്കുകള്‍ എന്നിവയെ പൊതുവായി പറയുന്നത് കില്ലര്‍ റോബോട്ട്‌സ് എന്നാണ്). ഓട്ടോണോമസ് ആയുധങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഭവിഷ്യത്തുക്കളെ കുറിച്ചു ബോദ്ധ്യപ്പെട്ടതു കൊണ്ടാവണം, ഈ വര്‍ഷം ഏപ്രില്‍ 9-ാം തീയതി തിങ്കളാഴ്ച യുഎന്‍ ജനീവയില്‍ ഒരു യോഗം വിളിച്ചു ചേര്‍ത്തു. അഞ്ചാമത്തെ തവണയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട യോഗം വിളിച്ചു ചേര്‍ത്തത്. യുഎന്നിലെ 70 അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുകയുണ്ടായെന്നും, മാരകമായ ഓട്ടോണോമസ് ആയുധങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയുമുണ്ടായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

Comments

comments

Categories: FK Special, Slider