ഇന്‍സ്റ്റാഗ്രാം നെയിംടാഗ് പരീക്ഷിക്കുന്നു

ഇന്‍സ്റ്റാഗ്രാം നെയിംടാഗ് പരീക്ഷിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക്‌ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാം നെയിംടാഗ് എന്ന പുതിയ സൗകര്യം പരീക്ഷിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഇമോജി പാറ്റേണുകള്‍ രൂപകല്‍പ്പന ചെയ്തുകൊണ്ട് ‘കസ്റ്റം സ്‌കാനബിള്‍ ടാഗ്’ രൂപീകരിക്കാന്‍ അവസരം നല്‍കുന്ന സ്‌നാപ്ചാറ്റിലെ സ്‌നാപ്‌കോഡിന് സമാനമായ സൗകര്യമാണിത്. സെല്‍ഫി ചിത്രം ഉപയോഗിച്ച് കസ്റ്റം ഇന്‍സ്റ്റാഗ്രാം നെയിംടാഗ് നിര്‍മിക്കാനും പുതിയ ഫീച്ചര്‍ സഹായിക്കും.

2015 ലാണ് ഫോണ്‍ കാമറകളുപയോഗിച്ച സുഹൃത്തുകളെ കൂട്ടിച്ചേര്‍ക്കാന്‍ അവസരം നല്‍കുന്ന സ്‌നാപ്‌കോഡ് സ്‌നാപ്ചാറ്റ് അവതരിപ്പിക്കുന്നത്. ഏറെ നാളായി ഈ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അനുകരിക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ആഗോളതലത്തില്‍ എന്നാകും നെയിംടാഗ് ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം ലഭ്യമാക്കുന്നത് എന്നതിനെപ്പറ്റി വ്യക്തതയില്ല. അടുത്തിടെ ഐഒഎസ് ഉപഭോക്താക്കള്‍ക്കായി @മെന്‍ഷന്‍ എന്ന സ്റ്റിക്കര്‍ ഇന്‍സ്റ്റാഗ്രാം പുറത്തിറക്കിയിരുന്നു.

Comments

comments

Categories: Tech