പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെ; സുപ്രീം കോടതി

പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെ; സുപ്രീം കോടതി

ന്യൂഡല്‍ഹി: സുപ്രീം കോടിതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രീം കോടതി. കേസുകള്‍ വിഭജിച്ച് നല്കുന്നതും, ബെഞ്ചുകള്‍ ഏതെല്ലാം കേസുകള്‍ പരിഗണിക്കണമെന്നതും തീരുമാനിക്കേണ്ടത് ചീഫ് ജസ്റ്റിസാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു. പ്രധാനപ്പെട്ട കേസുകളില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ള മൂന്ന് ജഡ്ജിമാര്‍ ഒന്നിച്ചുള്ള തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യഹര്‍ജി തള്ളിക്കൊണ്ടാണ് വിധി.

ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം രാജ്യത്തുടനീളം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് ചീഫ് ജസ്റ്റിസ് തന്നെ ഇവരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനത്തിലെത്തിയില്ല. ഇതിന് പുറമെ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്കും തുടക്കം കുറിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊതു താല്‍പര്യ ഹര്‍ജി എത്തിയത്.

 

Comments

comments

Categories: FK News