ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

 

മുംബൈ: ഓഹരി സൂചിക നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഓഹരി സൂചിക നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. സെന്‍സെക്‌സ് 60.19 പോയിന്റ് ഉയര്‍ന്ന് 33,940.44ലിലും നിഫ്റ്റി 14.90 പോയിന്റ് ഉയര്‍ന്ന് 10,417.20ലുമാണ് ക്ലോസ് ചെയ്തത്.

വേദാന്ത, ടിസിഎസ്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഭരതി എയര്‍ടെല്‍, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

 

Comments

comments

Categories: Business & Economy
Tags: sensex