ഫ്‌ളിപ്പ്കാര്‍ട്ടില്‍ സാംസംഗ് കാര്‍ണിവല്‍

ഫ്‌ളിപ്പ്കാര്‍ട്ടില്‍ സാംസംഗ് കാര്‍ണിവല്‍

കൊച്ചി: രാജ്യത്തെ ഏറ്റവും വലുതും വിശ്വസനീയവുമായ ഇലക്‌ട്രോണിക്, മൊബീല്‍ഫോണ്‍ ബ്രാന്‍ഡായ സാംസംഗ്, ഫ്‌ളിപ്പ്കാര്‍ട്ടില്‍ കാര്‍ണിവല്‍ ആഘോഷിക്കുന്നു. ഈമാസം പത്തിന് ആരംഭിച്ച കാര്‍ണിവല്‍ ഇന്നുവരെ ഉണ്ടാകും.ഇതിന്റെ ഭാഗമായി ഒട്ടേറെ ഇളവുകളും ഓഫറുകളും ലഭ്യമാണ്.

ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ സാംസംഗ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് 64ജിബി വേരിയന്റ് വാങ്ങുന്ന ഉപഭോക്താവിന് ഉടനടി 1000 രൂപ ഇളവില്‍ 11,900 രൂപയ്ക്കു ഫോണ്‍ ലഭിക്കും. ഗാലക്‌സി ഓണ്‍ മാക്‌സ് 2000 രൂപ ഇളവില്‍ 12,900 രൂപയ്ക്കും ലഭിക്കും. ഗാലക്‌സി ഓണ്‍ നെക്സ്റ്റ് 16ജിബി വേരിയന്റ് ആകര്‍ഷകമായ 9490 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. ഗാലക്‌സി ഓണ്‍5, ഗാലക്‌സി ജെ3 പ്രോ എന്നീ മോഡലുകള്‍ യഥാക്രമം 5990, 6,990 രൂപ എന്നിങ്ങനെ നിരക്കില്‍ ഫഌപ്പ്കാര്‍ട്ടിലെ സാംസംഗ് കാര്‍ണിവലിലൂടെ സ്വന്തമാക്കാം.

സാംസംഗിന്റെ മറ്റ് കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍ക്കും കാര്‍ണിവലില്‍ ഓഫറുകളുണ്ട്. 49 ഇഞ്ച് എം6300 ഫുള്‍ എച്ച്ഡി കര്‍വ്ഡ് സ്മാര്‍ട്ട് ടിവി പ്രത്യക നിരക്കായ 66,900 രൂപയ്ക്കു ലഭ്യമാണ്. റഫ്രിജറേറ്ററുകളും ഈ വേനലില്‍ ആകര്‍ഷകമായ നിരക്കില്‍ സ്വന്തമാക്കാന്‍ കാര്‍ണിവല്‍ അവസരമൊരുക്കുന്നുണ്ട്. 253 ലിറ്റര്‍ 2സ്റ്റാര്‍ ഫ്രോസ്റ്റ്-ഫ്രീ റഫ്രിജറേറ്റര്‍ 23,790 രൂപയ്ക്കും ടോപ് മൗണ്ട് ഫ്രീസറോടുകൂടിയ കണ്‍വര്‍ട്ടബിള്‍ ഫൈവ് ഇന്‍ വണ്‍ 36,090 രൂപയ്ക്കും ലഭിക്കും.

ഉടനടി ലഭിക്കുന്ന ഇളവുകളോടൊപ്പം പ്രത്യേക ചാര്‍ജൊന്നും ഈടാക്കാതെ തന്നെ ഇഎംഐകളിലും എക്‌സ്‌ചേഞ്ച് ഓഫറുകളിലും തെരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.ഫ്‌ളിപ്പ്കാര്‍ട്ടില്‍ സാംസംഗ് കാര്‍ണിവല്‍ പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്നും കാര്‍ണിവല്‍ വേളയില്‍ ധാരാളം ഇളവുകളും ഓഫറുകളും ലഭ്യമാണെന്നും ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്നും സാംസംഗ് ഇന്ത്യ ഓണ്‍ലൈന്‍ ബിസിനസ് വൈസ് പ്രസിഡന്റ് സന്ദീപ് സിംഗ് അറോറ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് പരമാവധി മൂല്യം പങ്കുവയ്ക്കുന്നതില്‍ ഫ്‌ളിപ്പ്കാര്‍ട്ട് എന്നും ഉറച്ചു നില്‍ക്കുന്നുവെന്നും കാര്‍ണിവല്‍ ഓഫറുകളുടെ മറ്റൊരു ഉദാഹരണം കൂടിയാണെന്നും ഫ്‌ളിപ്പ്കാര്‍ട്ട് സീനിയര്‍ ഡയറക്റ്റര്‍ അയ്യപ്പന്‍ രാജഗോപാല്‍ പറഞ്ഞു.ഐസിഐസിഐ ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌ക്കൗണ്ട് വേറെയും ലഭ്യമാണ്.

Comments

comments

Categories: Business & Economy