പി.സിഓ.ഡി ലക്ഷണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും

പി.സിഓ.ഡി ലക്ഷണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും

ഇന്ന് മിക്കവാറും സ്ത്രീകളില്‍ കാണുന്ന ആരോഗ്യ പ്രശ്‌നമാണ് പോളിസിസ്റ്റിക്ക് ഓവറി സിന്‍ഡ്രം അഥവാ പി.സിഓ.ഡി. കുഞ്ഞുങ്ങള്‍ ഉണ്ടാവാതെ വരുന്നതിന്റെ പ്രധാന കാരണവും ഇത് തന്നെ. അമിതഭാരമാണ് മറ്റൊരു പ്രശ്‌നം. ഇതിന്റെ ലക്ഷണങ്ങള്‍

കൃത്യമായി ആര്‍ത്തവം സംഭവിക്കാതെ വരിക

പി.സി.ഓ.ഡി യുടെ പ്രധാനപ്പെട്ട ലക്ഷണമാണ് ആര്‍ത്തവം ക്രമരഹിതമാകുന്നത്. ആര്‍ത്തവ സമയത്ത് അമിതമായ രക്തസ്രാവും അസഹ്യമായ വേദനയും ഉണ്ടാകുന്നു.

എണ്ണമയമുള്ള ചര്‍മ്മം

പി.സി.ഓ.ഡി ഉള്ളവര്‍ക്ക് എണ്ണമയമുള്ള ചര്‍മ്മവും മുഖക്കുരുവും ഉണ്ടാകും. അതിന് പ്രത്യേക ചികിത്സകള്‍ നടത്തിയാലും മാറാനിടയില്ല.

ഗര്‍ഭപാത്രത്തിലെ സിസ്റ്റുകള്‍

പി.സി.ഓ.ഡി ഉള്ള സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രത്തില്‍ സിസ്റ്റുകള്‍ ഉണ്ടായിരിക്കും.

ചര്‍മ്മത്തിലെ രോമവളര്‍ച്ച

പി.സി.ഓ.ഡി ഉള്ള 70 ശതമാനം സ്ത്രീകള്‍ക്കും രോമവളര്‍ച്ചയുണ്ടാകും. മുഖം, മാറിടം, കാലുകള്‍ എന്നിവിടങ്ങളിലെല്ലാം രോമ വളര്‍ച്ച ഉണ്ടാകും.

അമിതവണ്ണം

അമിതവണ്ണമാണ് പി.സി.ഓ.ഡി ബാധിക്കുന്ന സ്ത്രീകള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. പി.സി.ഓ.ഡി ബാധിച്ച 80 ശതമാനം പേരിലും അമിതവണ്ണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അമിതഭാരം കുറഞ്ഞു വരുന്നവര്‍ക്ക് പി.സി.ഓ.ഡി കുറഞ്ഞു വരുന്നതായി കണക്കാക്കാം. 4 മുതല്‍ 5 കിലോ വരെ തൂക്കം കുറഞ്ഞാല്‍ ആര്‍ത്തവ ചക്രവും ക്രമമാകും. ഇന്‍സുലിനും കൊളസ്‌ട്രോളും കൃത്യമാവുന്നതാണ് ഭാരം കുറയുന്നതിന്റെ കാരണം.

ഭാരം കുറയ്ക്കുന്നതിനുള്ള വഴികള്‍ എന്തെല്ലാമെന്ന് നോക്കാം

ദിവസേനയുള്ള നടത്തം

ദിവസവും രാവിലെ നടക്കുന്നത് അമിതഭാരവും കൊഴുപ്പും നീക്കും. മറ്റ് വ്യായാമങ്ങളും അതോടൊപ്പം ചെയ്യാം. ദിവസവും 30 മിനിറ്റോ, 45 മിനറ്റോ നടക്കുന്നതാണ് ഉത്തമം.

വൈകിട്ടുള്ള ഭക്ഷണം

വൈകിട്ട് 8 മണിക്ക് മുമ്പായി ഭക്ഷണം കഴിക്കാം. കഴിച്ച് മൂന്ന് മണിക്കൂറിന് ശേഷം മാത്രമേ ഉറങ്ങാവൂ. ആഹാരം നന്നായി ദഹിച്ചതിന് ശേഷം മാത്രം ഉറങ്ങുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും.

ജങ്ക് ഫൂഡ് ഉപേക്ഷിക്കാം

ഡയറ്റ് പാടേ തകര്‍ക്കുന്നതാണ് ജങ്ക് ഫൂഡ്. അതുകൊണ്ട് തന്നെ ജങ്ക് ഫുഡുകള്‍ അമിതഭാരത്തിനിടയാക്കും. വളരെ പതുക്കെ മാത്രം കഴിക്കുക. അപ്പോള്‍ ആവശ്യത്തിന് ആഹാരം കഴിക്കാന്‍ സാധിക്കും. എന്നാല്‍ 80 ശതമാനത്തോളം മാത്രം കഴിക്കുവാന്‍ ശീലിക്കാം.

 

 

Comments

comments

Categories: Health