പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സിന്ധു നദി മലിനമാക്കുന്നതായി റിപ്പോര്‍ട്ട്

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സിന്ധു നദി മലിനമാക്കുന്നതായി റിപ്പോര്‍ട്ട്

കറാച്ചി: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സിന്ധു നദി മലിനമാകുന്നതായി സിന്ധ് അസ്സമ്പിളിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഫാക്ടറികളിലുണ്ടാവുന്ന വിഷമയമായ മാലിന്യമാണ് നദിയിലേക്ക് ഒഴുക്കുന്നത്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി നോതാവ് നിസാര്‍ അഹമ്മദ് ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് സിന്ധിലെ കടുത്ത ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രത്യേക പ്രമേയം പാസാക്കിയിരുന്നു. മറ്റ് പ്രവിശ്യകളുമായുള്ള വിഭവങ്ങള്‍ പങ്കിടുന്നതില്‍ പഞ്ചാബ് പ്രവിശ്യ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി എന്‍.ജി.ഒകളും രാഷ്ട്രീയ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

 

 

Comments

comments

Categories: World