കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു, കൊല്ലപ്പെട്ടവരില്‍ രണ്ട് പ്രദേശവാസികളും

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു, കൊല്ലപ്പെട്ടവരില്‍ രണ്ട് പ്രദേശവാസികളും

 

ശ്രീനഗര്‍: ഇന്ന് രാവിലെ മുതല്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തുടര്‍ന്നുവരുന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു. സദ ഗുണകര റാവു എന്ന സൈനികനാണ് വീരമൃത്യൂ വരിച്ചതെന്ന് സൈന്യം വ്യക്തമാക്കി. പ്രദേശവാസികളില്‍ ഒരാള്‍ പതിനാറുകാരനാണ്. വെടിയേറ്റ പരുക്കുകളുമായി ആശുപത്രിയില്‍ എത്തിയ ഷര്‍ജീല്‍ അഹമ്മദ് ഷെയ്ഖ്, ബിലാല്‍ അഹമ്മദ് തട്രെ എന്നിവര്‍ അവിടെവെച്ച് മരണപ്പെടുകയായിരുന്നു. കുല്‍ഗാമിലെ ഖുദ്‌വാനിയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും പോലീസും പരിശോധനയ്ക്ക് എത്തിയത്.

ഏറ്റുമുട്ടലിനിടെ പ്രദേശത്തു തടിച്ചുകൂടിയ ഒരു സംഘം ആളുകള്‍ സൈന്യത്തിനു നേര്‍ക്ക് കല്ലേറും നടത്തി. കശ്മീരില്‍ ഈ മാസം ഒന്നിനു ശേഷം നടക്കുന്ന ശക്തമായ ഏറ്റുമുട്ടലാണ് ഇന്നത്തേതെന്ന് സൈനീകവൃത്തങ്ങള്‍ അറിയിച്ചു.

 

Comments

comments

Categories: FK News
Tags: Kashmir