ന്യൂഡെല്‍ഹി ബെയ്ജിംഗിനെ മാതൃകയാക്കാന്‍ മടിക്കരുത്!

ന്യൂഡെല്‍ഹി ബെയ്ജിംഗിനെ മാതൃകയാക്കാന്‍ മടിക്കരുത്!

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി തുറന്നിടുന്ന നിസീമമായ അവസരങ്ങളെ ചൂഷണം ചെയ്യാന്‍ അമേരിക്കയും ചൈനയുമടക്കം ലോകരാജ്യങ്ങളെല്ലാം പണം വാരിയെറിഞ്ഞ് മല്‍സരിക്കുകയാണ്. മതിയായ തുക വകയിരുത്താത്തതിനാലും കൃത്യമായ കാര്യപദ്ധതി രൂപീകരിക്കാത്തതിനാലും ഇന്ത്യയിലെ ഗവേഷണമാവട്ടെ ഇഴയുകയാണ്. വ്യക്തമായ പദ്ധതിരേഖയുമായി എഐ മേഖലയില്‍ കുതിപ്പു നടത്തുന്ന ചൈനയെ ഇക്കാര്യത്തില്‍ ഇന്ത്യക്ക് മാതൃകയാക്കാവുന്നതാണ്.

നമ്മുടെ ജീവിതവും ജോലി ചെയ്യുന്ന രീതിയും മാറ്റി മറിക്കുന്നതില്‍ പ്രോത്സാഹനജനകമായ പുരോഗതിയുണ്ടാക്കിയ, കൃത്രിമ ബുദ്ധിയെന്നറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (ai) ചൈന കൈവരിക്കുന്ന അതിവേഗത്തിലുള്ള പുരോഗതിയെ ചൊല്ലി സിലിക്കണ്‍ വാലിയിലെ സാങ്കേതിക വമ്പന്‍മാരുടെ നേതൃത്വം ആഴത്തില്‍ ആശങ്കാകുലരാണ്. ആഗോള സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ മുന്‍ ചെയര്‍മാന്‍ എറിക് ഷിമിറ്റിന്റെ അഭിപ്രായത്തില്‍ 2025-ഓടെ കൃത്രിമബുദ്ധിയുടെ മേഖലയില്‍ ചൈന അമേരിക്കയെ മറികടക്കും.

സ്റ്റാര്‍ട്ടപ്പ് ധനകാര്യ ഇടപാടുകളും, സാഹസികരായ മൂലധനനിക്ഷേപകരില്‍ നിന്നൊഴുകുന്ന ഡോളറുകളും വച്ച് അളക്കുമ്പോള്‍ അമേരിക്കയുടെ കൃത്രിമബുദ്ധി സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് നിലവില്‍ മേധാവിത്വം. അതേസമയം ചൈന തൊട്ടു പിറകിലുണ്ടെന്നും അടുത്തിടെ ”റിവൈര്‍ ഓഫ് ഗ്രോത്ത്” എന്ന തലക്കെട്ടില്‍ പുറത്തുവന്ന ആഗോള കണ്‍സള്‍ട്ടിംഗ് കമ്പനിയായ ആക്‌സഞ്ചറിന്റെ വിശകലനത്തില്‍ പറയുന്നു.

ഇന്ത്യയുടെ കാര്യം പരിഗണിക്കുമ്പോള്‍, 2011 മുതല്‍ എഐ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 86 ശതമാനമെന്ന സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതായി കാണാം. എന്നാല്‍ ഇന്ത്യയില്‍ കൃത്രിമ ബുദ്ധിയുടെ വികസനത്തിനായി വിനിയോഗിക്കുന്ന ഫണ്ട് ചൈനയും അമേരിക്കയും മുടക്കുന്ന പണത്തിനെ അപേക്ഷിച്ച് ഗണ്യമായി കുറവാണ്. ഇന്ത്യയുടെ എഐ സ്റ്റാര്‍ട്ടപ്പുകളുടെ പരിമിതമായ മുന്നേറ്റത്തിന് കാരണം മറ്റൊരിടത്തും തേടേണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ‘ഞങ്ങളുടെ വിശകലനമനുസരിച്ച് 2035-ഓടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലേക്ക് 957 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനുള്ള സാധ്യത കൃത്രിമബുദ്ധി തുറന്നിടുന്നു. മൊത്ത മൂല്യ വര്‍ദ്ധനയില്‍ (ഗ്രോസ് വാല്യു ആഡഡ്- ജിവിഎ) 15 ശതമാനം ഉയര്‍ച്ചയുണ്ടാക്കാനും സാധിച്ചേക്കും’-ആക്‌സഞ്ചര്‍ പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ‘ഇന്ത്യയില്‍ നിര്‍മിക്കണം’ എന്നും ‘ഇന്ത്യയ്ക്ക് പ്രയോജനം ചെയ്യണ’മെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത്. എന്നാല്‍, പ്രചോദനാത്മകമായ ഒരു തുടക്കം ലഭിച്ചിട്ടും രാജ്യത്തിന്റെ നയപരമായ നീക്കങ്ങള്‍ ഇപ്പോഴും സമഗ്രമല്ല. മറ്റ് ജി-20 രാജ്യങ്ങള്‍ക്കും പിന്നിലാണ് ഈ മേഖലയില്‍ ഇന്ത്യ.

യഥാര്‍ഥ എഐ ശക്തികേന്ദ്രമായി മാറുന്നതിന് കൃത്രിമബുദ്ധി ഗവേഷണങ്ങളില്‍ ബെയ്ജിംഗിനെ പങ്കാളിയാക്കാനുള്ള തീരുമാനം ന്യൂഡെല്‍ഹി എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയില്‍ സാമൂഹികമായ ആവശ്യങ്ങളാണ് എഐ ഗവേഷണങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്ന് ആക്‌സെഞ്ചര്‍ ചൂണ്ടിക്കാട്ടുന്നു. സമഗ്രമായ ദീര്‍ഘകാല പദ്ധതിയും ദര്‍ശനവും ഇന്ത്യയിലെ എഐ ഗവേഷണത്തിന് സൃഷ്ടിക്കുക എന്നതാവണം ഇനിയത്തെ ആദ്യ ചുടുവെയ്‌പെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

മറുവശത്ത് ചൈനയാവട്ടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശാസ്ത്രജ്ഞരുടെ ഏറ്റവും വലിയ കൂട്ടങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നു. 20300-ഓടെ ‘ലോകത്തിന്റെ പ്രാഥമിക എഐ ഇന്നൊവേഷന്‍ കേന്ദ്ര’മായി ചൈനയെ മാറ്റാനുള്ള തീവ്രമായ ആഗ്രഹം പ്രകടിപ്പിക്കുന്ന നയരേഖ രാജ്യത്തെ ഭരണസംവിധാനമായ സ്റ്റേറ്റ് കൗണ്‍സില്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് ലണ്ടന്‍ ആസ്ഥാനമായ പ്രമുഖ ഇംഗഌഷ് വാരികയായ ‘ദി ഇക്കണോമിസ്റ്റ്’ വ്യക്തമാക്കുന്നു.

‘ചൈനയുടെ എഐ പദ്ധതി ഉന്നത ഘടനയുള്ളതും ഭരണത്തിന്റെ ഉന്നത തലങ്ങളില്‍ ആസൂത്രണം ചെയ്യപ്പെട്ടതുമാണ്. എന്നാല്‍ കുറഞ്ഞത് ഈ നിമിഷം വരെയങ്കിലും, ഏറെ മൗലികമാണ് ഇന്ത്യയുടെ സമീപനം. സ്വകാര്യ മേഖലയും അവരുടെ പ്രത്യേക ആവശ്യങ്ങളുമാണ് ഇവിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സിനെ വലിയ തോതില്‍ മുന്നോട്ട് നയിക്കുന്നത്’- ഐബിഎം ഇന്ത്യ / ദക്ഷിണേഷ്യ ചീഫ് ടെക്‌നോളജി ഓഫീസര്‍ ഡോ. പ്രശാന്ത് പ്രധാന്‍ പറഞ്ഞു. എഐക്കായി തയാറെടുക്കുന്നതിന്റെ വളരെ വ്യത്യസ്തമായ സമീപനങ്ങളെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.

‘പരിശീലനം, ഉയരത്തിലുള്ള ലക്ഷ്യകേന്ദ്രം, പശ്ചാത്തലസൗകര്യം, നിക്ഷേപം എന്നിവയെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യുന്ന സമീപനമാണ് ചൈനയുടേത്. ഏതൊക്കെ മേഖലകളിലാണ് നടപ്പാക്കേണ്ടതെന്ന മുന്‍ഗണനാക്രമം സംബന്ധിച്ച് വ്യക്തത ഉള്ളതിനാല്‍ നിര്‍വഹണത്തിന്റെ വേഗതയിലും ഫലത്തിലും ഇത് നേട്ടമാകും’- ഡോ. പ്രധാന്‍ പറഞ്ഞു.

ആശയങ്ങളുടെ സ്വതന്ത്ര കൈമാറ്റം നടക്കുന്ന തുറന്നതും അതി സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നതുമായ ഒരു സമൂഹത്തിലാണ് ആര്‍ട്ടിഷ്യല്‍ ഇന്റലിജന്‍സിലെ പുരോഗതി വലിയ തോതില്‍ സംഭവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘മുന്നോട്ടു പോകുമ്പോള്‍ കൂടുതല്‍ ഏകോപനത്തോടെയുള്ള സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായേക്കാം- പ്രത്യേകിച്ച് വിഭവങ്ങള്‍ പരിമിതമായ പരിതസ്ഥിതിയില്‍’- പ്രധാന്‍ കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ട്ടപ്പ് ധനകാര്യ ഇടപാടുകളും, സാഹസികരായ മൂലധനനിക്ഷേപകരില്‍ നിന്നൊഴുകുന്ന ഡോളറുകളും വച്ച് അളക്കുമ്പോള്‍ അമേരിക്കയുടെ കൃത്രിമബുദ്ധി സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് നിലവില്‍ മേധാവിത്വം. അതേസമയം ചൈന തൊട്ടു പിറകിലുണ്ട്. എന്നാല്‍, പ്രചോദനാത്മകമായ തുടക്കം ലഭിച്ചിട്ടും ഇന്ത്യയുടെ നയപരമായ നീക്കങ്ങള്‍ ഇപ്പോഴും സമഗ്രമല്ല. മറ്റ് ജി-20 രാജ്യങ്ങള്‍ക്കും പിന്നിലാണ് ഈ മേഖലയില്‍ ഇന്ത്യ.

ഫണ്ടിംഗിന്റെ കാര്യത്തില്‍ മെഷീന്‍ ലേണിംഗ് (എംഎല്‍), റെക്കമെന്റേഷന്‍ എന്‍ജിനുകള്‍, കമ്പ്യൂട്ടര്‍ വിഷന്‍ എന്നിവയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ഏറ്റവും ശ്രദ്ധേയമായ വിഭാഗങ്ങള്‍. ആഗോളതലത്തില്‍ എഐയുടെ ആകെ ഫണ്ടിംഗിന്റെ ഏകദേശം 80 ശതമാനത്തോളം ഈ മേഖലകള്‍ക്കാണ്.

‘എഐ ഗവേഷണ വികസനത്തില്‍ നിക്ഷേപിക്കുന്നതിന് സാമ്പത്തികമായ കരുത്തും ബിസിനസ് പരിചയവുമുള്ള വമ്പന്‍ വ്യാവസായിക സ്ഥാപനങ്ങളാണ് അവരവരുടെ രാജ്യത്തിന്റെ ആഗോള മല്‍സരക്ഷമതയില്‍ തന്ത്രപരമായ മുന്നേറ്റം നടത്തുന്നതെന്ന് ആക്‌സഞ്ചര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗൂഗിള്‍, ആമസോണ്‍, ഫേസ്ബുക്ക്, ആപ്പിള്‍ എന്നീ കമ്പനികള്‍ അമേരിക്കയില്‍ എഐ ഗവേഷണത്തിന്റെ കുന്തമുനയാകുന്നു. ചൈനയിലാവട്ടെ ആലിബാബ, ടെന്‍സെന്റ്, ബൈന്‍ഡു എന്നിവ വലിയ തോതില്‍ കൃത്രിമ ബുദ്ധി ഗവേഷണത്തിന് പണം മുടക്കുന്നു. ആഗോളഗതിക്കനുസരിച്ച് ഇന്ത്യയിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം കമ്പനികളാണ് എഐ ഗവേഷണത്തിന്റെ ചാലകശക്തികളായിരിക്കുന്നത്.

അവസരങ്ങളാല്‍ സമ്പന്നമായ, സാങ്കേതിക മാറ്റത്തിന്റെ മഹത്തായ കാലഘട്ടത്തിലേക്ക് രാജ്യം പ്രവേശിക്കുകയാണെന്ന് അമേരിക്കന്‍ കമ്പനിയായ ഡെല്‍ ഇഎംസിയുടെ ഇന്ത്യാ വിഭാഗം മാനേജിംഗ് ഡയറക്റ്ററും പ്രസിഡന്റുമായ രാജേഷ് ജാനെ പറയുന്നു. ‘അഞ്ചു വര്‍ഷത്തിനുള്ളില്‍ അതിനൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുള്ള തങ്ങളുടെ നിക്ഷേപങ്ങള്‍ മൂന്നിരട്ടിയാക്കാന്‍ ആഗോളതലത്തില്‍ കമ്പനികള്‍ പദ്ധതിയിടുന്നു. ഇന്ത്യയിലും സമാനമായ ഉല്‍സാഹം പ്രകടമാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുള്ള നിക്ഷേപം ഇതേ കാലയളവില്‍ 31 ശതമാനത്തില്‍ നിന്നും 89 ശതമാനമായി ഉയരും’- അദ്ദേഹം അഭിപ്രായപ്പെട്ടു.

കൃത്രിമബുദ്ധി, സാങ്കേതികവിദ്യയുമായുള്ള നമ്മുടെ ഇടപെടല്‍ മെച്ചപ്പെടുത്തുമെന്നും ഡാറ്റാ ബാഹുല്യത്തെ മനസിലാക്കുകയും അതീവ സങ്കീര്‍ണമായ ജോലികള്‍ സരളമാക്കുകയും ചെയ്യുമെന്ന് അമേരിക്കന്‍ ടെക് കമ്പനിയായ ഒറാക്കിളിന്റെ ഏഷ്യ പസഫിക് സീനിയര്‍ ഡയറക്റ്റര്‍ ശാകുന്‍ ഖന്ന പറഞ്ഞു.

ഫെബ്രുവരിയില്‍ രാജ്യത്തെ ആദ്യ എഐ ഗവേഷണ ലാബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാധ്വാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍ഡലിജന്‍സ് മുംബൈ സര്‍വകലാശാലയുടെ കലിനാ ക്യാംപസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യന്‍-അമേരിക്കന്‍ ടെക് സംരംഭകരും സഹോദരങ്ങളുമായ റൊമേഷ് വധ്വാനിയും സുനില്‍ വധ്വാനിയും ചേര്‍ന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. സ്‌പേസ് എക്‌സിന്റെയും ടെസ്‌ലയുടെയും സ്ഥാപകനായ എലോണ്‍ മസ്‌ക് സഹസ്ഥാപകനായി സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഓപ്പണ്‍എഐ’ പോലെ തങ്ങളുടെ സ്ഥാപനത്തെ മാറ്റണമെന്നാണ് സഹോദരങ്ങളുടെ ആഗ്രഹം.

യഥാര്‍ഥ എഐ ശക്തികേന്ദ്രമായി മാറുന്നതിന് കൃത്രിമബുദ്ധി ഗവേഷണങ്ങളില്‍ ബെയ്ജിംഗിനെ പങ്കാളിയാക്കാനുള്ള തീരുമാനം ന്യൂഡെല്‍ഹി എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയില്‍ സാമൂഹികമായ ആവശ്യങ്ങളാണ് എഐ ഗവേഷണങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്ന് ആക്‌സെഞ്ചര്‍ ചൂണ്ടിക്കാട്ടുന്നു. സമഗ്രമായ ദീര്‍ഘകാല പദ്ധതിയും ദര്‍ശനവും ഇന്ത്യയിലെ എഐ ഗവേഷണത്തിന് സൃഷ്ടിക്കുക എന്നതാവണം ഇനിയത്തെ ആദ്യ ചുടുവെയ്‌പെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ‘വ്യക്തമായ നാഴികക്കല്ലുകളോടെയുള്ള ദേശീയ എഐ രൂപരേഖ മുന്‍ഗണനാ ക്രമത്തില്‍ സ്ഥാപിക്കണം. 2020, 2030 വര്‍ഷങ്ങള്‍ കേന്ദ്രീകരിച്ച് ഘട്ടംഘട്ടമായ എഐ വികസനത്തിന് വ്യക്തമായ ലക്ഷ്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്ത ചൈനയെ ഇന്ത്യക്ക് മാതൃകയാക്കാം’- ആക്‌സഞ്ചര്‍ ചൂണ്ടിക്കാട്ടുന്നു.

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider