എംടെക് ഇറോസ് സ്മാര്‍ട്ട്‌ പുറത്തിറങ്ങി

എംടെക് ഇറോസ് സ്മാര്‍ട്ട്‌ പുറത്തിറങ്ങി

4,799 രൂപയാണ് വില

ന്യൂഡെല്‍ഹി: ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ എം-ടെക്ക് മൊബീലിന്റെ പുതിയ 4ജി വോള്‍ട്ടി സ്മാര്‍ട്ട്‌ഫോണായ ഇറോസ് സ്മാര്‍ട്ട് പുറത്തിറങ്ങി. 360 ഡിഗ്രിയില്‍ തിരിക്കാവുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഫോണിന് 4,799 രൂപയാണ് വില. അഞ്ച് ഇഞ്ച് സ്‌ക്രീന്‍, ഡുവല്‍ സിം, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ മെമ്മറി, 2400 എംഎഎച്ച് ബാറ്ററി, എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 5എംപി റിയര്‍ കാമറ, 2 എംപി സെല്‍ഫി കാമറ എന്നിവയുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 7.0 നൗഗറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഒടിജി, ജിപിഎസ്, ബ്ലൂടൂത്ത്, വൈഫൈ, പ്രോക്‌സിമിറ്റി സെന്‍സര്‍, റെക്കോഡോടു കൂടിയ എഫ്എം റേഡിയ എന്നീ സൗകര്യങ്ങളും ഇറോസ് സ്മാര്‍ട്ടിലുണ്ട്. ആകര്‍ഷകമായ രൂപകല്‍പ്പന, ഈട്, മികച്ച പ്രകടനം, ന്യായ വില എന്നിവയുടെ ഏറ്റവും മികച്ച ഒരു സമന്വയമാണ് പുതിയ ഫോണെന്ന് എടെക് ഇന്‍ഫോര്‍മാറ്റിക് സഹസ്ഥാകന്‍ ഗൗതം കുമാര്‍ ജെയ്ന്‍ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy