മില്‍മ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നു

മില്‍മ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നു

തിരുവനന്തപുരം: മില്‍മ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. 2016 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുവാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൂടാതെ പഞ്ചായത്ത് അംഗങ്ങളും നഗരസഭ അംഗങ്ങളും സ്ഥാനമേറ്റ തീയതി മുതല്‍ 15 മാസത്തിനുള്ളില്‍ ആസ്തി ബാധ്യതകളുടെ കണക്ക് സമര്‍പ്പിക്കണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുവാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: FK News
Tags: milma

Related Articles