മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം നേരിടാന്‍ തയ്യാറെന്ന് വെള്ളാപ്പള്ളി

മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം നേരിടാന്‍ തയ്യാറെന്ന് വെള്ളാപ്പള്ളി

 

കൊച്ചി: മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം നേരിടാന്‍ തയ്യാറെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി. കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചതിനെ തുടര്‍ന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. കേരളം മുഴുവന്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി വേണം അന്വേഷണം നടത്താനെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. വിജിലന്‍സിന് പുറത്തുള്ള ഉദ്യാഗസ്ഥരുടെ സേവനം ആവശ്യപ്പെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും വെള്ളാപ്പള്ളി പ്രതികരിച്ചു.

Comments

comments

Categories: More