പത്ത് ലക്ഷം ബൊലേറോ വിറ്റ് മഹീന്ദ്ര

പത്ത് ലക്ഷം ബൊലേറോ വിറ്റ് മഹീന്ദ്ര

ഓണ്‍ റോഡിലും ഓഫ് റോഡിലും മികവ് തെളിയിച്ചു

ന്യൂഡെല്‍ഹി : പത്ത് ലക്ഷത്തിലധികം ബൊലേറോ എസ്‌യുവി വിറ്റതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഓണ്‍ റോഡിലും ഓഫ് റോഡിലും മികവ് തെളിയിച്ചതാണ് ബൊലേറോയുടെ വിപണി വിജയത്തിന് കാരണമായത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയിലെ ടോപ് ടെന്‍ പാസഞ്ചര്‍ വാഹനങ്ങളുടെ പട്ടികയില്‍ ബൊലേറോ തിരിച്ചെത്തിയിരുന്നു. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 23 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിക്കാനും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനത്തിന് കഴിഞ്ഞു. 2000 ത്തിലാണ് മഹീന്ദ്ര ബൊലേറോ ആദ്യമായി വിപണിയിലെത്തിയത്.

2016 ല്‍ മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് എസ്‌യുവി ക്രമാനുഗതമായ വില്‍പ്പന വളര്‍ച്ച നേടുന്നതാണ് കണ്ടത്. പുതിയ എംഹോക് ഡി70 എന്‍ജിനാണ് ബൊലേറോ പവര്‍ പ്ലസ് ഉപയോഗിക്കുന്നത്. മുന്‍ഗാമിയേക്കാള്‍ 13 ശതമാനം അധികം കരുത്തും 5 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമതയും ഈ എന്‍ജിന്‍ നല്‍കും. 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ എംഹോക് ഡി70 എന്‍ജിന്‍ 70 എച്ച്പി കരുത്തും 195 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.

2000 ത്തിലാണ് മഹീന്ദ്ര ബൊലേറോ ആദ്യമായി വിപണിയിലെത്തിയത്

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ഡിഐഎസ്), വോയ്‌സ് മെസ്സേജിംഗ് സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. ഇസഡ്എല്‍എക്‌സ് വേരിയന്റില്‍ ഇന്ധനം ലാഭിക്കാന്‍ സഹായിക്കുന്ന മൈക്രോ ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയിരിക്കുന്നു. പത്ത് ലക്ഷം ബൊലേറോ വില്‍ക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി വീജയ് റാം നക്ര പറഞ്ഞു.

Comments

comments

Categories: Auto