കേരളോത്സവം ഖത്തറിലെ ‘മാരിയോട്ട് ഹോട്ടലില്‍!

കേരളോത്സവം ഖത്തറിലെ ‘മാരിയോട്ട് ഹോട്ടലില്‍!

ഏപ്രില്‍ 27നാണ് പ്രവാസിമലയാളികളുടെ പ്രിയപ്പെട്ട പരിപാടി

ദോഹ: മലയാളമണ്ണിനെ അറബി നാട്ടിലേക്ക് പറിച്ചു നടുന്ന സ്വപ്ന മാമാങ്കം ഏപ്രില്‍ 27ന്. അറേബ്യന്‍ നാടിന്റെ ദീപ്ത സൗന്ദര്യം വാക്കിലും നോക്കിലും ആവാഹിച്ചെടുത്ത ഖത്തറാണ് അറബിനാട്ടിലെ ഏറ്റവും വലിയ കേരളത്തനിമയുള്ള പരിപാടിക്ക് സാക്ഷ്യം വഹിക്കുന്നു. റെഡ് ആപ്പിള്‍ ഈവന്റ്‌സ് ആണ് മലയാളി മംസ് മിഡില്‍ ഈസ്റ്റുമായി ചേര്‍ന്ന് കേരളല്‍സവം 2018 ഖത്തര്‍ മലയാളികള്‍ക്കായി സംഘടിപ്പിക്കുന്നത്.

റെഡ് ആപ്പിള്‍ ഈവന്റ്‌സ് ആണ് മലയാളി മംസ് മിഡില്‍ ഈസ്റ്റുമായി ചേര്‍ന്ന് കേരളല്‍സവം 2018 ഖത്തര്‍ മലയാളികള്‍ക്കായി സംഘടിപ്പിക്കുന്നത്

ഒട്ടേറെ ഇന്ത്യന്‍ പരിപാടികള്‍ക്ക് ആദിത്യമേകിയിട്ടുള്ള റെഡ് ആപ്പിള്‍ ഈവന്റ്‌സിന്റെ ആദ്യമലയാളം പരിപാടിയാണ് കേരളോത്സവം. പാചക മത്സരങ്ങള്‍, സിനിമ സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന സ്റ്റേജ് ഷോകള്‍, മസാല കോഫീ ബാന്‍ഡിന്റെ തട്ടുപൊളിപ്പന്‍ മ്യൂസിക് ഷോ, അരിസ്റ്റോ സുരേഷിന്റെ പാട്ടുകള്‍ തുടങ്ങി ഏതൊരു ഖത്തര്‍ മലയാളിയെയും അതിശയിപ്പിക്കുന്ന നിരവധി കലാപരിപാടികളാണ് കേരളോത്സവത്തിനായി അണിയറയില്‍ ഒരുങ്ങുന്നത്.

മ്യൂസിക് എം ഫുഡ് എം കാര്‍ണിവല്‍ എന്ന തീമില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ഷോ മിസ്സാക്കരുതെന്ന് സംഘാടകരുടെ അറിയിപ്പ്.

Comments

comments

Categories: Arabia