ജെ.ഇ.ഇ എന്‍ട്രന്‍സ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ആവര്‍ത്തനമെന്ന് പരാതി

ജെ.ഇ.ഇ എന്‍ട്രന്‍സ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ആവര്‍ത്തനമെന്ന് പരാതി

മുംബൈ: ഞായറാഴ്ച്ച നടത്തിയ ജെ.ഇ.ഇ എന്‍ട്രന്‍സ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ആവര്‍ത്തനമെന്ന് പരാതി. 2016 ല്‍ നടത്തിയ പരീക്ഷയുടെ ആവര്‍ത്തനമെന്നാണ് പരാതി.

ഇതേ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് പരീക്ഷാ പരിശീലനം നടത്തിയിരുന്നതായും കോളേജുകള്‍ അറിയിച്ചു. ഫിസിക്‌സ് പരീക്ഷയ്ക്ക് 2016 ലെ ഒമ്പത് ചോദ്യങ്ങള്‍ ആവല്‍ത്തിച്ചു. സി.ബി.എസ്.ഇ യുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാപേപ്പര്‍ ചോര്‍ന്നതിനു പിന്നാലെയാണ് പുതിയ വിവാദം. ധാരാളം കുട്ടികള്‍ അഭിമൂഖീകരിക്കുന്ന പരീക്ഷയായതിനാല്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത വേണ്ടിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ക്കായി സി.ബി.എസ്.ഇ ഡയറക്ടര്‍ കത്ത് നല്‍കിയിട്ടുണ്ടെന്ന് പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ രമ ശര്‍മ്മ അറിയിച്ചു. ചോദ്യങ്ങള്‍ മാത്രമല്ല, അവയ്ക്ക് ഒപ്പം നല്‍കിയിരുന്ന ചോയ്‌സ് ചോദ്യങ്ങള്‍ വരെ ഒന്നായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

 

 

 

 

Comments

comments

Categories: Education