കൃത്രിമമായി ക്രൂഡ് ഓയില്‍ വില ഉയര്‍ത്താന്‍ ശ്രമിക്കുന്നത് ഹാനികരം: പ്രധാനമന്ത്രി

കൃത്രിമമായി ക്രൂഡ് ഓയില്‍ വില ഉയര്‍ത്താന്‍ ശ്രമിക്കുന്നത് ഹാനികരം: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: എല്ലാവര്‍ക്കും പ്രാപ്യമാകുന്ന രീതിയില്‍ ന്യായവും ഉത്തരവാദിത്തപൂര്‍ണവുമായ വില നിര്‍ണയം ഊര്‍ജ മേഖലയില്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്രിമമായി വിലകള്‍ ഉയര്‍ത്താന്‍ ഉല്‍പ്പാദക രാജ്യങ്ങള്‍ ശ്രമിക്കുന്നത് ഹാനികരമാണെന്നും ഉപഭോഗ രാജ്യങ്ങള്‍ വളരേണ്ടത് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂടി ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ന്യൂഡെല്‍ഹിയില്‍ നടക്കുന്ന 16-ാമത് അന്താരാഷ്ട്ര ഊര്‍ജ്ജ ഫോറ (ഐഇഎഫ്) ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുദ്ധവും,താങ്ങാനാവുന്നതും, സുസ്ഥിരവുമായ ഊര്‍ജ്ജത്തിന്റെ വിതരണം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്നതും താങ്ങാനാകുന്നതുമായ ഊര്‍ജത്തിനായാണ് ഇന്ത്യ പരിശ്രമിക്കുന്നത്.

കുറഞ്ഞ പണപ്പെരുപ്പത്തിനൊപ്പം ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ഇന്ത്യ കൈവരിച്ചിട്ടുണ്ട്. അടുത്ത 2-5 വര്‍ഷത്തിനുള്ളില്‍ ഊര്‍ജ ആവശ്യകതയുടെ വര്‍ധനയെ നയിക്കുന്നവരില്‍ പ്രധാനി ഇന്ത്യ ആയിരിക്കുമെന്ന് ഒഇസിഡി(ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) രാജ്യങ്ങളിലേക്ക് ഊര്‍ജ ഉപഭോഗം മാറിയത് ചൂണ്ടിക്കാട്ടി മോദി അഭിപ്രായപ്പെട്ടു.

Comments

comments

Categories: Slider, Top Stories