ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോംഗ്രൗണ്ട് മത്സരങ്ങള്‍ മാറ്റി

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോംഗ്രൗണ്ട് മത്സരങ്ങള്‍ മാറ്റി

ചെന്നൈ: കാവേരി വിഷയത്തില്‍ പ്രക്ഷോഭം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോംഗ്രൗണ്ട് മത്സരങ്ങള്‍ മാറ്റി. കഴിഞ്ഞ ദിവസം മത്സരം പുരോഗമിക്കവേ സ്‌റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇനി നടക്കാനിരിക്കുന്ന ആറ് മത്സരങ്ങളാണ് മറ്റൊരു വേദിയിലേക്ക് മാറ്റുന്നത്.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് പകരം വേദിയായി തെരഞ്ഞെടുക്കുകയെന്നാണ് അഭ്യൂഹം. ഇതിന് മുമ്പ് മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അവസാനഘട്ടത്തില്‍ ഇത് ചെന്നൈയിലേക്ക് തന്നെ മാറ്റുകയായിരുന്നു. പുതിയ വേദി പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Comments

comments

Categories: Sports